Connect with us

ബിഗ് ബോസിൽ അടിക്കുള്ള വകയായി! ഫ്രൂട്സ് കിട്ടാത്തതിന്റെ കണക്ക് പറഞ്ഞ് ഭാഗ്യലക്ഷ്മി

Malayalam

ബിഗ് ബോസിൽ അടിക്കുള്ള വകയായി! ഫ്രൂട്സ് കിട്ടാത്തതിന്റെ കണക്ക് പറഞ്ഞ് ഭാഗ്യലക്ഷ്മി

ബിഗ് ബോസിൽ അടിക്കുള്ള വകയായി! ഫ്രൂട്സ് കിട്ടാത്തതിന്റെ കണക്ക് പറഞ്ഞ് ഭാഗ്യലക്ഷ്മി

ബിഗ് ബോസ് സീസൺ ത്രീ തുടങ്ങി നാല് ദിവസങ്ങൾ പിന്നിടുമ്പോഴും വലിയ ഒരു വഴക്കോ അടിയോ സംഘർഷ സാധ്യതകളോ ഒന്നും തന്നെയുണ്ടായിട്ടില്ല. പല മത്സരാർത്ഥികളും പരസ്പ്പരം പേര് പറയാതെയൊക്കെ കുറ്റങ്ങൾ പറയുന്നുണ്ട്. അതുപോലെ തന്നെ ഒരിടത്ത് നടക്കുന്ന കാര്യം മറ്റൊരിടത്തും പറയുന്നുണ്ട്. ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് എല്ലാ മത്സരാർത്ഥികൾക്കും മത്സരബുദ്ധിയുണ്ടെന്നും അതോടൊപ്പം ഓരോരുത്തരും എത്തിയിരിക്കുന്നത് വിജയിക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെയാണെന്നുമാണ്. അതിനായി തന്നെ ഓരോ മത്സരാർത്ഥിയും മുൻപത്തെ ബിഗ് ബോസും ഒപ്പം ഇംഗ്ലീഷും ഹിന്ദിയും തമിഴ് ബിഗ് ബോസും ഒക്കെ അരച്ചുകലക്കിക്കുടിച്ചിട്ടുമുണ്ട്.

ഇതൊക്കെ എത്രനാള് പോകുമെന്ന് കണ്ടു തന്നെ അറിയാം. കാരണം ഈ മത്സരത്തിന്റെ പ്രത്യേകത തന്നെ അടികൂടുക എന്നതാണ്. സ്വാഭാവികമായും ഈ മത്സരത്തിൽ വഴക്കുണ്ടാകും. ഉണ്ടാകണം. അതുതന്നെയാണ് ബിഗ് ബോസ് എന്ന കുടുംബത്തിന്റെ വിജയവും. വ്യത്യസ്തമായ ചുറ്റുപാടുകളിൽ നിന്നും വളരെ വ്യത്യസ്തമായ സ്വഭാവങ്ങളോട് കൂടിയ വ്യക്തികളാണ് എത്തുന്നത്. ഇതിൽ ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവത്തെ അറിയാൻ സാധിക്കും. അത്തരത്തിലാണ് ഈ മത്സരം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്നിൽ അത്തരത്തിലൊരു മനഃശാസ്ത്രവുമുണ്ട്.

ബിഗ് ബോസ്സിന്റെ നാലാം ദിനത്തിൽ രാത്രി ആപ്പിളിനെ കുറിച്ചൊരു ചർച്ച നടക്കുന്നുണ്ട്. തികച്ചും നിലവാരമില്ലാത്ത ഒരു സംസാരമായിപ്പോയി അത്. സംഭവം അവിടെ 28 ആപ്പിൾ ഉണ്ട്. അതായത് പതിനാല് പേർക്ക് കഴിക്കാൻ 28 എന്ന കണക്കിൽ തന്നെയാണ്. ഒരാൾക്ക് രണ്ടു വച്ച് കിട്ടുകയും ചെയ്യും. പിന്നെന്താ അവിടെ പ്രശ്നം….എന്നാൽ ആപ്പിൾ മുറിച്ച് വീതിക്കണം എന്നൊക്കെ ചർച്ച ചെയ്യപ്പെടുന്നു . ഒരു ആപ്പിളിന്റെ പേരിലാണ് ചെകുത്താനും ദൈവവും തമ്മിൽ വരെ അടിയുണ്ടായതെന്ന് വരെ നോബി ചേട്ടൻ കൗണ്ടറുകൾ അടിക്കുന്നുണ്ട്. അതേസമയം ഡിമ്പൽ ആ സ്ഥലത്ത് വച്ച് തന്നെ പറയുന്നുണ്ട് എല്ലാവര്ക്കും തുല്യമായി ആപ്പിൾ എത്തണമെന്നും എല്ലാവരും ആപ്പിൾ കഴിക്കണമെന്നും , വേണ്ട എന്ന് പറഞ്ഞ് ആരും മാറിനിൽക്കരുതെന്നും. പക്ഷെ ഇത് മനസിലാക്കാതെ വെറുതെ ഭാഗ്യലക്ഷ്മി ചേച്ചി ഇടയ്ക്ക് കയറുകയാണ്. എല്ലാവർക്കും രണ്ട് വച്ച് മതി , അല്ലെങ്കിൽ ഒരാൾക്ക് കുറയും എന്ന് ഡിമ്പിൽ പറയുമ്പോൾ , അങ്ങനെയൊന്നുമില്ല.. ഇഷ്ടമുള്ളവർ എടുത്ത് കഴിച്ചോട്ടെ എന്ന് ഭാഗ്യലക്ഷ്മി ചേച്ചി പറയുന്നു.. അതിനൊപ്പം മറ്റൊരു കണക്കും അവിടെ പറയുന്നുണ്ട്… ബിഗ് ബോസ്സിൽ ആദ്യം വന്നപ്പോൾ ശരിക്കും ഫ്രൂട്ട്സ് ഉണ്ടായിരുന്നു എന്നും, ഒന്നും തന്നെ തനിക്ക് കിട്ടിയില്ലെന്നും അതിന് പരാതി ഇല്ല എന്നും ഭാഗ്യലക്ഷ്മി ചേച്ചി പറയുന്നു. പരാതി ഇല്ലങ്കിലും വെറുതെ അത് വിളിച്ചുപറഞ്ഞ് പരാതി ഉണ്ടന്ന് കാണിച്ചിരിക്കുകയാണ്.

ആപ്പിളിന്റെ വിഷയം കൂട്ടത്തിൽ തർക്കമായതിനോടൊപ്പം പുറത്തും കൂട്ടം കൂടി ചർച്ചയായിരുന്നു. കഴിഞ്ഞസീസണിൽ പൂരിക്ക് വേണ്ടി രാത്രി അടിയുണ്ടാക്കിയത് പ്രേക്ഷകരാരും മറന്നിട്ടുണ്ടാകില്ല . ഒപ്പം ഭക്ഷണം തരൂ ഭക്ഷണം തരൂ എന്നുള്ള അമൃതയുടെ നിലവിളിയും മറന്നിട്ടുണ്ടാകില്ല . ഇവിടെ ആപ്പിളായി എന്ന വ്യത്യാസമേ കാണുന്നുള്ളൂ. മജിസിയ ഈ വിഷയത്തെ കുറിച്ച് അവിടെ നിന്ന് ഒന്നും പറയാതെ മാറി നിന്ന് സായി കൃഷ്ണയോട് അഭിപ്രായം പറയുന്നുണ്ട്. മജി‌സിയ അവിടെ പറഞ്ഞത് ശരിയായിരുന്നു. അതായത് ആപ്പിൾ കിലോ കണക്കിനൊന്നുമില്ലായിരുന്നല്ലോ…കറക്ട് 28 എണ്ണം തന്നെ എണ്ണി എടുക്കാൻ ഉണ്ടായിരുന്നു. അപ്പോൾ അത് തുല്യമായി തന്നെ വീതിക്കമായിരുന്നു .ആ പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ അത് സായിയോട് മാത്രമായി പറഞ്ഞിട്ട് കാര്യമില്ല. ഏതായാലും അവസാനം റിതുവും ഫിറോസിക്കയുമൊക്കെ ആപ്പിൾ കഴിക്കുന്നതും കാണാം..

More in Malayalam

Trending

Recent

To Top