Malayalam
ഇവിടം സ്വര്‍ഗമാണ്! കുടുംബസമേതം ശിവദ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇവിടം സ്വര്‍ഗമാണ്! കുടുംബസമേതം ശിവദ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വളരെക്കുറച്ച് സിനിമകള്‍ കൊണ്ടു തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ശിവദ. ആദ്യ കാലങ്ങളില്‍ ആല്‍ബം ഗാനങ്ങളിലൂടെ ശ്രദ്ധേയയായ നടി പിന്നീട് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നായികയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സുസു സുധി വാത്മീകം, ഇടി, ലൂസിഫര്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ ശിവദയ്ക്കായി.
ഇപ്പോഴിതാ അഞ്ചാം വിവാഹ വാര്‍ഷിക വിശേഷം പങ്കിട്ടു എത്തിയിരിക്കുകയാണ് ശിവദ. സിനിമാ സീരിയല്‍ അഭിനേതാവായ മുരളീകൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്. കേരളകഫേ എന്ന സിനിമയിലൂടെയായിരുന്നു ശിവദ സിനിമയിലേക്ക് അരങ്ങേറിയത്. തുടര്‍ന്ന് ലിവിങ് റ്റുഗദര്‍ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തി. പിന്നീട് തമിഴകത്തും ശിവദ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. തുടര്‍ന്നാണ് ജയസൂര്യയ്െക്കാപ്പം സു സു സുധി വാത്മീകത്തില്‍ നായികയാകുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയമായ വേഷങ്ങളാണ് ശിവദ കൈകാര്യം ചെയ്തത്. പിന്നീട് ഇടി എന്ന ചിത്രത്തിലും ശിവദ ജയസൂര്യയുടെ നായികയായെത്തിയിരുന്നു. ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ശിവദ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
തന്റെ നല്ല പാതിയുമായി പുതിയ ഒരു വര്‍ഷത്തിലേയ്ക്ക് ചുവടുവെയ്ക്കുകായണ്. ഈ രണ്ട് സന്തുഷ്ടരായവര്‍ രണ്ട് വശത്തായി നില്‍ക്കുന്നത് കൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പരമാനന്ദമാണ്. സ്വര്‍ഗം പോലെയാണ് തോന്നുന്നത്. ഞങ്ങള്‍ക്ക് ആ്നിവേഴ്സറി ആശംസകള്‍ എന്നായിരുന്നു താരം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കിട്ട ചിത്രത്തിന് ആശംസയുമായി നിരവധി പേരാണ് എത്തിയത്. മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയ നടിയുടെ ഒന്നിലേറെ സിനിമകളാണ് തമിഴില്‍ അണിയറയില്‍ ഒരുങ്ങുന്നത്.
