Connect with us

ഞാന്‍ മരിച്ചുപോകും എന്ന തോന്നല്‍ ആയി എനിക്ക്, പിന്നെ ഒന്നും നോക്കിയില്ല; അന്ന് രക്ഷപ്പെട്ട അനുഭവത്തെക്കുറിച്ച് സൂരജ്

Malayalam

ഞാന്‍ മരിച്ചുപോകും എന്ന തോന്നല്‍ ആയി എനിക്ക്, പിന്നെ ഒന്നും നോക്കിയില്ല; അന്ന് രക്ഷപ്പെട്ട അനുഭവത്തെക്കുറിച്ച് സൂരജ്

ഞാന്‍ മരിച്ചുപോകും എന്ന തോന്നല്‍ ആയി എനിക്ക്, പിന്നെ ഒന്നും നോക്കിയില്ല; അന്ന് രക്ഷപ്പെട്ട അനുഭവത്തെക്കുറിച്ച് സൂരജ്

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സൂരജ്. ദേവയെന്ന നായക വേഷത്തിലൂടെ നിരവധി ആരാഅധകരെ സമ്പാദിക്കുവാന്‍ സൂരജിനായി. സോഷ്യല്‍ മീഡിയയിലും സജീവമായ സൂരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. തനിക്ക് സീരിയലില്‍ നായകനാവാനുള്ള അവസരം ലഭിച്ചപ്പോള്‍ അന്ന് താന്‍ ചെയ്ത കാര്യത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകായണ് സൂരജ്. നാലു വര്‍ഷം മുന്നേ ഒരു സീരിയലില്‍ ചാന്‍സ് കിട്ടിയിരുന്നു. അവിടെ നിന്ന് ഡയലോഗ് എഴുതിയ പേപ്പര്‍ കണ്ടപ്പോള്‍ തന്നെ ബോധം പോയി. ഇത്രയേറെ താന്‍ ഭയപ്പെട്ട അനുഭവം ജീവിതത്തില്‍ സംഭവിച്ചിട്ടില്ലെന്നും, കയ്യും കാലും വിറച്ച് ഭൂമി പിളര്‍ന്ന് അടിയിലേക്ക് പോയാല്‍ മതി എന്നൊക്കെ തോന്നി എന്നും താരം പറയുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു താരം അനുഭവം തുറന്ന് പറഞ്ഞത്.


ശരീരത്തില്‍ ഷുഗര്‍ കുറയുന്നുണ്ടോ എന്നൊരു സംശയം, അമിതമായ ദാഹം.. പേടികൊണ്ട് കയ്യും കാലും വിറക്കാന്‍ തുടങ്ങി..എനിക്കുറപ്പായിരുന്നു ഈ സീരിയലില്‍ എന്നെ ഫിക്‌സ് ചെയ്തു എന്ന്. അടുത്തഘട്ടം ഓഡിഷന്‍ ആണ്. ഭൂമി പിളര്‍ന്ന് അടിയിലേക്ക് പോയാല്‍ മതി എന്ന് ഞാന്‍ ചിന്തിച്ചു ഒരു രക്ഷയും ഇല്ല എങ്ങനെ ഇവിടെ നിന്ന് ചാടാം എന്ന് ചിന്തിച്ചു തുടങ്ങി അപ്പോഴാണ് എനിക്കൊരു ഐഡിയ തോന്നിയത് ഞാനൊരു ലൈം കുടിച്ച് പെട്ടെന്ന് വരാമെന്ന് പറഞ്ഞു പക്ഷെ അവര്‍ വിട്ടില്ല എനിക്ക് അവിടെ നിന്നു തന്നെ ലൈം കൊണ്ടു വന്നു. വീണ്ടും പെട്ടു. അവര്‍ എല്ലാം സെറ്റ് ചെയ്യാന്‍ തുടങ്ങി. ഞാന്‍ മരിച്ചുപോകും എന്ന തോന്നല്‍ എനിക്കായി, പിന്നെ എനിക്ക് ഒന്നും നോക്കാന്‍ ഇല്ലായിരുന്നു ഞാനിപ്പം വരാം എന്നു പറഞ്ഞു റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഒരുപോക്ക് പോയെന്നുാമാണ് താരം പറയുന്നത്.

ഇനി അഭിനയിക്കാന്‍ ഞാനില്ല വല്ല ഊമയായ അഭിനയിക്കാമെന്നും കരുതി.. ‘സിനിമയില്‍ മരിച്ചുപോയ ഉണ്ണി എന്റെ മകന്‍ എന്നൊക്കെ പറയുമ്പോള്‍ ഒരു ഫോട്ടോ കാണിക്കാറുണ്ടല്ലോ അങ്ങനെ ഫോട്ടോയുടെ ആവശ്യം വരുമ്പോള്‍ എന്റെ ഫോട്ടോ വെച്ചോളൂ. എന്റെ ആഗ്രഹം അങ്ങനെയെങ്കിലും ഞാന്‍ മാറ്റും എന്ന് പലരോടും പറഞ്ഞിട്ടുണ്ട്. അന്ന് സീരിയല്‍ സെറ്റില്‍ നിന്ന് ഞാന്‍ പോയ കഥ അധികം ആര്‍ക്കും അറിയില്ല. വീട്ടിലെത്തിയപ്പോള്‍ എനിക്ക് വന്ന കോളുകളില്‍ ഭീഷണികളും ഭരണിപ്പാട്ടും ആയിരുന്നു.. തെറ്റ് എന്റെ ഭാഗത്ത് തന്നെ ആയതിനാല്‍ എല്ലാം കേട്ട് മിണ്ടാതെ നിന്നു… അങ്ങനെ അവര്‍ വീണ്ടും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ കണ്ടു. നീ വലിയ നടന്‍ ആകും എന്ന് എനിക്ക് അറിയാമായിരുന്നു എന്നാണ് എല്ലാവരും പറഞ്ഞതെന്ന് സൂരജ് പറയുന്നു.

എന്നെ ചീത്ത വിളിച്ചത് ഞാന്‍ മറന്നില്ല എന്ന പോലെതന്നെ അവരും മറന്നില്ല. പക്ഷേ അവര്‍ക്ക് ഒരുപാട് സന്തോഷമായി,.. എനിക്ക് അതിലുപരി ഒരുപാട് സന്തോഷം തോന്നി. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരിവരും. എന്റെ ജീവിതത്തില്‍ ഇങ്ങനെ തീരാതെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്.. സമയം പോലെ അറിയിക്കാം.എന്റെ ഗുരുനാഥന്‍ സുധീഷ് ശങ്കര്‍ സര്‍.. എന്നെ ഒരു നടന്‍ ആക്കി മാറ്റി.. എന്റെ ഉള്ളില്‍ കഴിവുകള്‍ ഉണ്ടെന്നും അത് നീ പുറത്തെടുക്കണം എന്നും.. നിനക്ക് നന്നായി അഭിനയിക്കാന്‍ പറ്റുമെന്ന് കോണ്‍ഫിഡന്‍സ് തന്നതുമെല്ലാം അദ്ദേഹം ആയിരുന്നു. സ്‌നേഹംകൊണ്ട് സുധീഷ് ശങ്കര്‍ തോല്‍പ്പിച്ചുവെന്നും സൂരജ് പറഞ്ഞു.

More in Malayalam

Trending

Recent

To Top