Connect with us

വിവാഹം കഴിഞ്ഞ് കുഞ്ഞ് ആയില്ലേ, ഇനി ചെറിയ റോള്‍ പോരെ എന്ന് ചോദിക്കുന്നവരോടുള്ള ശിവദയുടെ മറുപടി ഇങ്ങനെ !

Actress

വിവാഹം കഴിഞ്ഞ് കുഞ്ഞ് ആയില്ലേ, ഇനി ചെറിയ റോള്‍ പോരെ എന്ന് ചോദിക്കുന്നവരോടുള്ള ശിവദയുടെ മറുപടി ഇങ്ങനെ !

വിവാഹം കഴിഞ്ഞ് കുഞ്ഞ് ആയില്ലേ, ഇനി ചെറിയ റോള്‍ പോരെ എന്ന് ചോദിക്കുന്നവരോടുള്ള ശിവദയുടെ മറുപടി ഇങ്ങനെ !

ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തത്.
വിവാഹം കഴിയുന്നതോട് കൂടി ഓരോ നടിമാരുടെയും കരിയര്‍ അവസാനിച്ചെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമേ ഇങ്ങനൊരു പ്രശ്‌നം ഉള്ളുവെന്നാണ് നടി ശിവദയിപ്പോള്‍ പറയുന്നത്. കുഞ്ഞ് കൂടി ജനിക്കുന്നതോടെ ചെറിയ റോള്‍ പോരെ എന്ന് ചോദിക്കുന്നവരുണ്ട്. അവര്‍ക്കെല്ലാം കിടിലന്‍ മറുപടിയാണ് നടി നല്‍കിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് കുഞ്ഞ് ആയില്ലേ, ഇനി ചെറിയ റോള്‍ പോരെ എന്ന് ചോദിക്കുന്നവരോടുള്ള ശിവദയുടെ മറുപടി
വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാര്‍ക്ക് ചെറിയ വേഷങ്ങളാണോ കൊടുക്കാറുള്ളത്’? കുഞ്ഞുള്ളതല്ലേ എന്ന് പറഞ്ഞ് തന്നെ തേടി വരുന്ന സ്ഥിരം റോളുകള്‍ സ്വീകരിക്കാറില്ലെന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ശിവദ പറയുന്നത്’. കാലത്തിന്റെ മാറ്റം തെളിയിക്കുന്ന ഉറച്ച തീരുമാനമാണ് പുതിയ സിനിമകളിലൂടെ നടി കാണിച്ച് തരുന്നത്.മേരി ആവാസ് സുനോ അവസാനമായി ശിവദയുടേതായി പുറത്ത് വന്നത്.

വിവാഹനിശ്ചയം കഴിഞ്ഞ സമയത്താണ് സു സു സു സുധി വാത്മീക ത്തിലേക്ക് ഓഫര്‍ വരുന്നത്. സിനിമ ഹറ്റായി നില്‍ക്കുമ്പോള്‍ കല്യാണം വിളിച്ച് തുടങ്ങി. സിനിമ ചെയ്ത് ക്ലിക്ക് ആയി നില്‍ക്കുന്ന സമയത്താണോ വിവാഹം എന്ന് എല്ലാവരും ചോദിച്ചു. ഇതോടെ എനിക്ക് ടെന്‍ഷനായി. കല്യാണം മാറ്റി വയ്ക്കണോ മുരളീ എന്ന് ഞന്‍ ചോദിച്ചു. ‘താന്‍ പേടിക്കണ്ടടോ തന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ നോ പറില്ലെന്ന്’ മുരളിയും പറഞ്ഞു. അതോടെ ധൈര്യമായി.

കരിയറിന് വേണ്ടി കുഞ്ഞ് ഉടനെ വേണ്ടെന്ന പ്ലാനിങ് ഒന്നും ഞങ്ങള്‍ എടുത്തില്ല. വിവാഹശേഷവും നേരത്തെ പറഞ്ഞ് വെച്ച സിനിമകളൊക്കെ ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. തമിഴില്‍ മൂന്ന് സിനിമകള്‍ ചെയ്യാനിരിക്കുമ്പോഴാണ് ഗര്‍ഭിണിയാവുന്നത്. അതില്‍ ചില സിനിമകള്‍ എനിക്ക് എട്ട് മാസം ആയപ്പോഴാണ് ഷൂട്ടിങ് തുടങ്ങിയത്. അതുകൊണ്ട് ചില സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. നഷ്ടപ്പെട്ട മൂന്ന് സിനിമകളും മുന്‍നിര താരങ്ങള്‍ക്കൊപ്പം ഉള്ളതായിരുന്നു.

അതിലൊന്നും തനിക്ക് വിഷമമില്ലെന്നാണ് ശിവദ പറയുന്നത്. കാരണം അതിലും വലിയ അനുഗ്രഹമാണ് അരുന്ധതി. മകളെയും കൂട്ടിയാണ് താന്‍ സെറ്റിലേക്ക് പോവാറുള്ളത്. ഒരു തരത്തിലും അവള്‍ക്ക് അമ്മയുടെ സാന്നിധ്യം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാക്കിയിട്ടില്ല.
പ്രസവത്തിന് ശേഷം കേട്ട വിമര്‍ശനങ്ങളെ കുറിച്ച് ശിവദയുടെ അഭിപ്രായമിങ്ങനെ..
പ്രസവം കഴിഞ്ഞതിന് ശേഷമുള്ള എന്റെ ഫോട്ടോ കണ്ട് കടല വെള്ളത്തില്‍ ഇട്ടത് പോലെ ആയല്ലോ’ എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നത്. വിവാഹവും പ്രസവവും സ്ത്രീകളുടെ കരിയറിനെ ഒരു തരത്തിലും ബാധിക്കേണ്ട കാര്യമല്ല. ഇനി അവസരങ്ങള്‍ നഷ്ടപ്പെടും, എന്ന തോന്നല്‍ വരാതിരിക്കുകയാണ് വേണ്ടത്. മലയാളത്തില്‍ വിവാഹശേഷം സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന രീതി വളരെ കുറവാണെന്നാണ് ശിവദയുടെ അനുഭവം’.

Continue Reading
You may also like...

More in Actress

Trending

Recent

To Top