Malayalam
ശോഭനയുമായി ഒരു ചിത്രം ചെയ്യാന്‍ കാത്തിരിക്കുന്നു; മോഹന്‍ലാല്‍
ശോഭനയുമായി ഒരു ചിത്രം ചെയ്യാന്‍ കാത്തിരിക്കുന്നു; മോഹന്‍ലാല്‍
‘ദൃശ്യം 2’വിന്റെ റിലീസിന് മുന്നേ ആരാധകരുമായി സംവദിച്ച് മോഹന്‍ലാല്‍. നിരവധി ആരാധകരാണ് ട്വിറ്ററില്‍ മോഹന്‍ലാലിനോട് ചോദിക്കാം എന്ന പരിപാടിയില്‍ പങ്കെടുത്തത്. എല്ലാവര്‍ക്കും താരം മറുപടിയും നല്‍കി. ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്നാണ് ഒരു ആരാധകന് അറിയേണ്ടിയിരുന്നത്.
ആദ്യം ദൃശ്യം 2 കാണൂ എന്നിട്ടാകാം എന്നാണ് മോഹന്‍ലാലിന്റെ മറുപടി. ലാലേട്ട ഇനി എത്ര കുഴി കുത്തേണ്ടി എന്നാണ് ഒരു ചോദ്യം. അപ്പം തിന്നാ പോരെ.. കുഴി എണ്ണണോ എന്ന കുസൃതി നിറഞ്ഞ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. ഇന്നുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് എല്ലാം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
ജഗതി ചേട്ടനെ കുറിച്ച് ഒരു വാക്ക് പറയാമോ എന്നാണ് ഒരു ചോദ്യം. ദ കംപ്ലീറ്റ് ആക്ടര്‍ എന്നാണ് മോഹന്‍ലാലിന്റെ മറുപടി. ശോഭനയുമായി ഭാവിയില്‍ ഒരു ചിത്രം ചെയ്യാന്‍ സാദ്ധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നല്‍കി.
പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ബോബനും മോളിയുമാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒ.ടി.ടി റിലീസിന് ശേഷം ദൃശ്യം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമോ എന്ന ചോദ്യത്തിന് സാദ്ധ്യതയുണ്ടെന്നായിരുന്നു മറുപടി. അടുത്തതായി താന്‍ ചെയ്യുന്ന ചിത്രം ബറോസ് ആണെന്നും ഇപ്പോഴുള്ളത് കൊച്ചിയിലാണെന്നും ആരാധകര്‍ക്കുള്ള മറുപടിയായി താരം പറഞ്ഞു.
