Connect with us

പിൻവാതിൽ നിയമനം നടത്തില്ല എന്നുമൊക്കെ പ്രഖ്യാപിക്കുവാൻ ഉള്ള നട്ടെല്ല് കൂടി കാണിക്കണം…. വെല്ലുവിളിയുമായി പണ്ഡിറ്റ്

Malayalam

പിൻവാതിൽ നിയമനം നടത്തില്ല എന്നുമൊക്കെ പ്രഖ്യാപിക്കുവാൻ ഉള്ള നട്ടെല്ല് കൂടി കാണിക്കണം…. വെല്ലുവിളിയുമായി പണ്ഡിറ്റ്

പിൻവാതിൽ നിയമനം നടത്തില്ല എന്നുമൊക്കെ പ്രഖ്യാപിക്കുവാൻ ഉള്ള നട്ടെല്ല് കൂടി കാണിക്കണം…. വെല്ലുവിളിയുമായി പണ്ഡിറ്റ്

സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലാണ് സര്‍ക്കാരിന്റെ പിന്‍ വാതില്‍ നിയമനങ്ങളെ സന്തോഷ് പണ്ഡിറ്റ് വിമര്‍ശിച്ചത്.

എല്ലാ പി എസ് സി റാങ്ക് ലിസ്റ്റ് ലിസ്റ്റുകളും അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തില്‍ ഭൂമികുലുക്കം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല . പോലീസ് പി എസ് സി ലിസ്റ്റിന്റെ കാര്യത്തില്‍ 12 മാസത്തില്‍ 8 മാസം അനാവശ്യമായ രീതിയില്‍ നഷ്ടപ്പെട്ടുവെന്നും പണ്ഡിറ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ കുറിപ്പ് ഇങ്ങനെയാണ്….

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം,
നിരവധി PSC Rank ലിസ്റ്റിൽ പേരുള്ള വിദ്യാർഥികൾ തിരുവനന്തപുരത്തു കുറെ ദിവസങ്ങളായി സമരം ചെയ്യുക ആണല്ലോ . കാലാവധി കഴിയുന്ന ലിസ്റ്റുകൾ അടുത്ത ലിസ്റ്റു വരുന്നത് വരേയ്ക്കും നീട്ടണം എന്നും വളരെ കഷ്ടപ്പെട്ട് 5 വർഷമൊക്കെ അദ്ധ്വാനിച്ചു ലിസ്റ്റിൽ കയറിയവരെ പരമാവധി ഒഴിവുള്ള തസ്തികകളിൽ നിയമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് .
എല്ലാ PSC റാങ്ക് ലിസ്റ്റ് ലിസ്റ്റുകളും അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തിൽ ഭൂമികുലുക്കം ഒന്നും ഉണ്ടാകാൻ പോകുന്നില്ല.
ആ പോലീസ് PSC ലിസ്റ്റ് കാര്യം മാത്രം നോക്കു ..12 മാസത്തിൽ 8 മാസം അനാവശ്യമായ രീതിയിൽ നഷ്ടപ്പെട്ടു ..
ഈ സമരങ്ങളിൽ കട്ട സപ്പോർട്ട് നൽകുന്ന പ്രതിപക്ഷം കേരളത്തിൽ ഉടനെ ഇലക്ഷൻ വരുന്നത് കൊണ്ടാണോ ഇപ്പോൾ അവരോടൊപ്പം നില്കുന്നത് എന്ന് ചിലരെങ്കിലും സംശയിക്കാം .

ഈ വിഷയങ്ങളിൽ അവർ സീരിയസ് ആണെങ്കിൽ ഇനി അടുത്ത ഇലക്ഷനിൽ തങ്ങൾ അധികാരം കിട്ടിയാൽ ഈ ലിസ്റ്റെല്ലാം കാലാവധി നീട്ടും എന്നും , ഒരിക്കലും പിൻവാതിൽ നിയമനം നടത്തില്ല എന്നുമൊക്കെ പ്രഖ്യാപിക്കുവാൻ ഉള്ള നട്ടെല്ല് കൂടി കാണിക്കണം .

എന്നാൽ അവരുടെ കണ്ണീർ സത്യം ആണെന്ന് ഉദ്യോഗാർത്ഥികൾക്ക്‌ ചിന്തിക്കാം . പി എസ്സ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർഥികൾക്കും ജോലി നല്കുവാൻ ലോകത്തെ ഒരു സർക്കാരിനും കഴിയില്ല… എങ്കിലും പിൻവാതിൽ നിയമനം ഒഴിവാക്കി പരമാവധി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കുവാൻ സാധിക്കും .

( വാൽകഷ്ണം …കഴിഞ്ഞ സർക്കാർ നിരവധി പിൻവാതിൽ നിയമനം നടത്തിയിരുന്നു എന്നും പറഞ്ഞു ചിലർ ന്യായീകരിക്കുന്നത് ശ്രദ്ധയിൽ പെട്ട് . അങ്ങനെ മുമ്പ് അവർ ചെയ്തിട്ടുണ്ടെങ്കിൽ , ആ ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാനാണോ പുതിയ സർക്കാറിനെ ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത് ?)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവൃത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Continue Reading
You may also like...

More in Malayalam

Trending

Recent

To Top