Malayalam
ഈ അനീതിയും കടന്ന് പോകും, സഹോദരി നിങ്ങള്‍ക്കൊപ്പം ഉണ്ട്; ദിഷ രവിയെ പിന്തുണച്ച് സിദ്ധാര്‍ത്ഥ്
ഈ അനീതിയും കടന്ന് പോകും, സഹോദരി നിങ്ങള്‍ക്കൊപ്പം ഉണ്ട്; ദിഷ രവിയെ പിന്തുണച്ച് സിദ്ധാര്‍ത്ഥ്
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് പ്രതിഷേധ പരിപാടികളില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് നടന്‍ സിദ്ധാര്‍ത്ഥ്.
‘എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ ഇത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്. നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന് പോകും,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
ഷെയിം ഓണ്‍ ദല്‍ഹി പൊലീസ് എന്ന ഹാഷ്ടാഗിനൊപ്പമാണ്ഈ ട്വീറ്റ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. മീഡിയകളൊന്നും യഥാര്‍ത്ഥത്തില്‍ എന്താണ് ഒരു ടൂള്‍ക്കിറ്റ് എന്നത് അന്വേഷിച്ചില്ലെന്നും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ വിമര്‍ശിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സിദ്ധാര്‍ത്ഥ് സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം പങ്കിടാറുണ്ട്. സിദ്ധാര്‍ത്ഥ് പങ്കുവെയ്ക്കുന്ന ട്വീറ്റിനെല്ലാം വലിയ പിന്തുണയാണ് ലഭിക്കുന്നത്.
