Malayalam
പ്രതീഷ് ലവര് ആണോ? സഞ്ജനയെ വിവാഹം കഴിക്കുമോ…മറുപടിയുമായി താരം
പ്രതീഷ് ലവര് ആണോ? സഞ്ജനയെ വിവാഹം കഴിക്കുമോ…മറുപടിയുമായി താരം
മലയാളി കുടുംബ പ്രേക്ഷകര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ഇരുന്നൂറാം എപ്പിസോഡിലേയ്ക്ക് കടന്നിരുന്ന പരമ്പരയ്ക്ക് വന്‍ജനപിന്തുണയാണ് ലഭിക്കുന്നത്. മീരാ വാസുദേവ്, കൃഷ്ണകുമാര്‍, നൂബിന് ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, രേഷ്മ എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നൂബിനാണ് പരമ്പരയില്‍ പ്രതീഷായി വേഷമിടുന്നത്. പ്രതീഷിന്റെ കാമുകി സഞ്ജനയായി നിരവധി ടിക് ടോക് വീഡിയോകളിലൂടെ താരമായ രേഷ്മയും എത്തുന്നു. സീരീയലിലെ പോലെ തന്നെ യഥാര്‍ത്ഥത്തില്‍ ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിച്ചിരിക്കുകയാണ് ആരാധകര്‍. പ്രതീഷ് സഞ്ജനയെ വിവാഹം ചെയ്യുമോ, കുടുംബവിളക്കിലേക്ക് ഇനിയും രേഷ്മ എത്തില്ലേ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ആണ് രേഷ്മയോട് ആരാധകര്‍ ചോദിക്കുന്നത്. ഉറപ്പായും കുടുംബവിളക്കിലേക്ക് എത്തും.
പ്രതീഷ് സഞ്ജനയെ വിവാഹം ചെയ്യുമോ എന്ന കാര്യത്തില്‍ എനിക്ക് അറിയില്ല എന്ന മറുപടിയാണ് രേഷ്മ നല്‍കിയത്. കുടുംബവിളക്കില്‍ ആരാണ് ഉറ്റ സുഹൃത്ത് എന്ന ചോദ്യത്തിന് നൂബിന് ആണ് എന്ന മറുപടിയും ഉണ്ട് താരം നല്‍കുന്നുണ്ട്. നിങ്ങള്‍ തമ്മില്‍ ശരിക്കും ലവ് ആണോ എന്ന ചോദ്യത്തിന് നല്ല ചോദ്യം എന്ന മറുപടിയാണ് നൂബിന് ഒപ്പമുള്ള ചിത്രം പങ്കിട്ട് കൊണ്ട് രേഷ്മ കുറിച്ചത്.
