Malayalam
ഇതാണല്ലേ ‘പ്രിയ’ പെട്ട സ്ഥലം! ചാക്കോച്ചന്റെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇതാണല്ലേ ‘പ്രിയ’ പെട്ട സ്ഥലം! ചാക്കോച്ചന്റെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാളത്തിന്റെ എക്കാലത്തെയും ചോക്കേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. മകന്‍ ഇസഹാക്കിന്റെ വരവിന് ശേഷം അനവനുമൊത്തുള്ള വിശേഷങ്ങള്‍ പങ്ക്‌വെച്ചാണ് ചാക്കോച്ചന്‍ അധികവും എത്താറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.
ഇത്തവണ പഴയപ്രണയകാലത്തിലേക്കുളള നടന്റെ തിരിഞ്ഞുനോട്ടമാണ് പുതിയ ചിത്രം. ലിറ്റില്‍ ഫ്‌ളവര്‍ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് ടെുത്ത ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൗമാരത്തിലെ പ്രണയവഴികളില്‍ ചുറ്റിയടിക്കുന്നു എന്നാണ് ചിത്രത്തിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിനൊപ്പം ദാറ്റ് പ്രിയപ്പെട്ട ഇടം എന്നും നടന്‍ കുറിച്ചു. രമേഷ് പിഷാരടിയാണ് ചാക്കോച്ചന്റെ ഈ ചിത്രം എടുത്തിരിക്കുന്നത്.
അതേസമയം നടന്റെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കമന്റുമായി എത്തിയത്. കളള കാമുകന്‍, പഴയ ഓര്‍മ്മയ്ക്ക് മതില്‍ ചാടാന്‍ നിക്കല്‍, അതായതു പ്രിയ ചേച്ചി ഇങ്ങളുടെ കയ്യില്‍പ്പെട്ട ഇടം എന്നിങ്ങനെയാണ് ചാക്കോച്ചന്റെ ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍. കൂടാതെ കമന്റ് ബോക്‌സില്‍ ചാക്കോച്ചനെ പൂവാലന്‍ എന്നു വിളിച്ചും ചിലര്‍ എത്തിയിട്ടുണ്ട്. ഇതെവിടെയാണ് ചാക്കോച്ചാ എന്ന ചോദ്യത്തിന് പറയൂല എന്നായിരുന്നു താരത്തിന്റെ മറുപടി.
