Malayalam
ഉപ്പും മുളകിലെയും ‘മുടിയന്റെ പൂജ’യുടെ വിവാഹം കഴിഞ്ഞോ? കുഞ്ഞുണ്ടോ? സംശയങ്ങളുമായി ആരാധകര്‍
ഉപ്പും മുളകിലെയും ‘മുടിയന്റെ പൂജ’യുടെ വിവാഹം കഴിഞ്ഞോ? കുഞ്ഞുണ്ടോ? സംശയങ്ങളുമായി ആരാധകര്‍
പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ഉപ്പും മുളകിലെയും പൂജ ജയറാമിനെ ഓര്‍മ്മയില്ലാത്തവരായി ആരുമുണ്ടാകില്ല. അശ്വതി നായര്‍ എന്ന പേരിനേക്കാളും പ്രേക്ഷര്‍ക്ക് പരിചയം പൂജ ജയറാം ആണ്. ഉപ്പും മുളകിലും മുടിയന്റെ പൂജയായി എത്തി കൈയ്യടി വാങ്ങിയ അശ്വതി നായര്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. നിരവധി ഫോട്ടോഷൂട്ടിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും അശ്വതി അതിവേഗം ആണ് മിനിസ്ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. നല്ലൊരു നര്‍ത്തകി കൂടിയാണ് അശ്വതി. സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കി കൂടിയായ അശ്വതി അപ്രതീക്ഷിതമായാണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ അശ്വതിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ 220 കെ ഫോളോവേഴ്സാണ് അശ്വതിയ്ക്ക് ഉള്ളത്.
സൂര്യ മ്യൂസിയക്കിലെയും സൂര്യ കോമഡിയിലെയും ആങ്കര്‍ ആയിരുന്ന ലെനിന് മുഖാന്തിരം ആണ് പൂജ ഉപ്പും മുളകിലേയ്ക്കും എത്തുന്നത് എന്ന് മുന്‍പ് അഭിമുഖങ്ങളില്‍ അശ്വതി പറഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ തന്റെ കഥാപാത്രം ഇത്രത്തോളം സ്വീകരിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അതിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിരിക്കുകയാണ് എന്നും അശ്വതി പറഞ്ഞിരുന്നു. സിനിമ ഒന്നും ഞാന്‍ മോഹിച്ചിട്ടില്ല എങ്കിലും നല്ല അവസരം വന്നാല്‍ തീര്‍ച്ചയായും ഉണ്ടാകും എന്നാണ് അശ്വതിയുടെ അഭിപ്രായം. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഒരു കൈ നോക്കണം എന്നുണ്ട്. മോഡലിംഗ് എന്ന് എടുത്തുപറയാനും മാത്രം ഞാന്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ചില ഫോട്ടോ ഷൂട്ടുകള്‍ ചെയ്തിട്ടുണ്ട് എന്നും താരം മുന്‍പേ വ്യക്തമാക്കിയിരുന്നു.
കൊച്ചിയില്‍ തന്നെയാണ് അശ്വതി ജനിച്ചുവളര്‍ന്നത്. അച്ഛന് അമ്മ ചേച്ചി, ഭര്‍ത്താവ് എന്നിവര്‍ ആണ് അശ്വതിയുടെ ലോകം. ഹരി എന്നാണ് ഭര്‍ത്താവിന്റെ പേര്.. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. തന്നെ ഇഷ്ടം ആണെന്ന് ഹരിയാണ് പറയുന്നതെന്നും പിന്നീട് വീട്ടില്‍ വന്നു ചോദിക്കുകയായിരുന്നു. സത്യത്തില്‍ പിന്നീടാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുന്നത് എന്നും അശ്വതി മുന്‍പ് പറഞ്ഞിട്ടുണ്ട്.
കെപിഎംജിയില്‍ എച്ച് ആര് ആണ് അശ്വതിയുടെ ഹരി. ഹരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് താരം കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്റെ ഭര്‍ത്താവിനെ 2016 ജൂലൈ 24 ന് കണ്ടുമുട്ടിയപ്പോള്‍ എന്ന ക്യാപ്ഷനിലൂടെയാണ് അശ്വതി ചിത്രം പങ്ക് വച്ചത്. ചിത്രത്തിന് വന്ന ആരാധകരുടെ കമന്റുകള്‍ക്ക് അശ്വതി നല്കിയ മറുപടിയും വൈറല്‍ ആണ്. ഒരു വര്‍ഷം ആയി അഭിനയരംഗത്ത് അശ്വതി സജീവം ആണെങ്കിലും അശ്വതിയുടെ വിവാഹം കഴിഞ്ഞ കാര്യം അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. വിവാഹം കഴിഞ്ഞതാണോ, എന്ന് കമന്റുകള്‍ വരുമ്പോള്‍ അശ്വതിയുടെ ആരാധകര്‍ തന്നെ മറുപടി നല്‍കുന്നുണ്ട്. അതേസമയം കുഞ്ഞുണ്ടോ എന്ന ഒരാളുടെ കമന്റിന് ഇല്ല എന്ന മറുപടിയും നടി നല്കി.
