Connect with us

രേഖ രതീഷിന്റെ ഷോയില്‍ നിറകണ്ണുകളുമായി മൃദുലയുടെ അമ്മ! സോഷ്യല്‍ മീഡിയയില്‍ വൈറലായി അമ്മയുടെ വാക്കുകള്‍

Malayalam

രേഖ രതീഷിന്റെ ഷോയില്‍ നിറകണ്ണുകളുമായി മൃദുലയുടെ അമ്മ! സോഷ്യല്‍ മീഡിയയില്‍ വൈറലായി അമ്മയുടെ വാക്കുകള്‍

രേഖ രതീഷിന്റെ ഷോയില്‍ നിറകണ്ണുകളുമായി മൃദുലയുടെ അമ്മ! സോഷ്യല്‍ മീഡിയയില്‍ വൈറലായി അമ്മയുടെ വാക്കുകള്‍

മൃദുല വിജയ് എന്ന താരത്തെ അറിയാത്ത മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇല്ല. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മൃദുലയ്ക്ക് നിരവധി ആരാധകരുമുണ്ട്. മികച്ച അഭിനയമാണ് മൃദുലയുടേത്. ഭാര്യയില്‍ പഞ്ചപ്പാവമായ കഥാപത്രം ആയിട്ടാണ് മൃദുല എത്തിയതെങ്കില്‍ പൂക്കാലം വരവായില്‍ എത്തിയപ്പോള്‍ അഭിനയത്തിന്റെ മറ്റൊരു ദൃശ്യ അനുഭവമാണ് താരം പ്രേകഷകര്‍ക്ക് നല്‍കിയത്. ഇപ്പോള്‍ താരത്തിന്റെ ‘അമ്മ മൃദുലയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്, രേഖ രതീഷിന്റെ ഡബ്‌ളു വിത്ത് രേഖ എന്ന ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായ ഒരു സംഭവം ആണ് ഇപ്പോള്‍ വൈറല്‍ ആയി മാറുന്നത്. ഷോയിലേക്ക് മൃദുലയുടെ അച്ഛനും അമ്മയും എത്തിയപ്പോഴാണ് മൃദുലയുടെ അമ്മ ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്. ഈ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മൃദുലയ്ക്ക് സര്‍പ്രൈസായിട്ടാണ് ഷോയിലേയ്ക്ക് അച്ഛനും അമ്മയും എത്തിയതും. മകളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്‌ബോള്‍ തന്നെ മൃദുലയുടെ അമ്മ ഇമോഷണല്‍ ആകുന്നുണ്ട്. മുന്‍പെങ്ങോ ഒരു അപകടം നടന്ന സമയത്തെ കുറിച്ച് പറയുമ്പോള്‍ ആണ് അമ്മയുടെ കണ്ണുകള്‍ നിറഞ്ഞത്. ആ സമയത്തു ഊണും ഉറക്കവും കളഞ്ഞിട്ടാണ് മകള്‍ ഞങ്ങളെ നോക്കിയതെന്നും അമ്മ പറയുന്നു. മാത്രമല്ല ദൈവം തന്ന നിധിയാണ് ഞങ്ങള്‍ക്ക് ഈ പൊന്നുമകള്‍ എന്നും ലോകം അറിയട്ടെ എന്നുമാണ് മൃദുലയുടെ അമ്മ പറഞ്ഞത്. പൂക്കാലം വരവായി എന്ന പരമ്പരയില്‍ അമ്മയും മകളുമായി അഭിനയിച്ച് വരികയാണ് ഇരുവരും.

ശ്രീലക്ഷ്മിയെന്നാണ് തന്റെ യഥാര്‍ത്ഥ പേരെന്നും മൃദുല മുമ്പ് പറഞ്ഞിരുന്നു. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്, മിനിസ്‌ക്രീന്‍ താരം യുവ കൃഷ്ണയുമായിട്ടാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. എന്‍ഗേജ്മെന്റിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. രേഖ രതീഷായിരുന്നു ഇവരുടെ വിവാഹത്തിന് നിമിത്തമായത്. രണ്ടാള്‍ക്കും വിവാഹം ആലോചിക്കുന്ന സമയമാണെന്ന് അറിയുമായിരുന്നു. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നിച്ചൂടേയെന്നായിരുന്നു യുവയോടും മൃദുലയോടും രേഖ ചോദിച്ചത്. ജാതകം ചേരുമെന്ന് മനസ്സിലായതോടെയായിരുന്നു പെണ്ണുകാണല്‍ നടത്തിയത്. അതിന് ശേഷമായി വിവാഹനിശ്ചയം നടത്താനായി തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് യുവയും മൃദുലയും. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ മൃദുലയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഇതേ ചോദ്യമായിരുന്നു ചിലര്‍ ചോദിച്ചത്. 6 മാസത്തിനുള്ളിലാണ് വിവാഹമെന്നുള്ള മറുപടിയാണ് താരം നല്‍കിയത്. യുവയും മൃദുലയും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അവര്‍ പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക്കില്‍ രണ്ടാളേയും കാണാനായതിന്റെ സന്തോഷവും അവര്‍ പ്രകടിപ്പിച്ചിരുന്നു. മൃദുലയും യുവയും ഗെയിമില്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് മൃദുലയായിരുന്നു. ഭാവി ഭര്‍ത്താവിനെ അടിക്കാനുള്ള അവസരവും മൃദുല ഉപയോഗിച്ചിരുന്നു. മൃദുലയും യുവയും തമ്മിലുള്ള പ്രായവ്യതാസത്തെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു. 6 വയസ്സിന്റെ വ്യത്യാസമുണ്ടെന്നായിരുന്നു മറുപടി. പല്ലിക്കുഞ്ഞ്, മുട്ടത്തോട് ഇങ്ങനെയൊക്കെയാണ് ഉണ്ണേിയേട്ടന്‍ സ്നേഹം കൂടുമ്പോള്‍ തന്നെ വിളിക്കുന്നതെന്ന് മൃദുല മുന്‍പ് പറഞ്ഞിരുന്നു. കുഞ്ഞൂട്ടനെന്നും വിളിക്കാറുണ്ട്. പ്രണയ ദിനത്തിന് മുന്നോടിയായി മൃദുലയ്ക്ക് സര്‍പ്രൈസ് ഒരുക്കിയിരുന്നു യുവ. വീട്ടിലേക്ക് എത്തിയതിന് ശേഷമായാണ് മൃദുലയോട് ഇതേക്കുറിച്ച് പറഞ്ഞത്.

More in Malayalam

Trending