Connect with us

പഴയ റൊമാന്‍സും പ്രണയവും പങ്കുവെച്ച് രാജിനി ചാണ്ടിയും ഭര്‍ത്താവും

Malayalam

പഴയ റൊമാന്‍സും പ്രണയവും പങ്കുവെച്ച് രാജിനി ചാണ്ടിയും ഭര്‍ത്താവും

പഴയ റൊമാന്‍സും പ്രണയവും പങ്കുവെച്ച് രാജിനി ചാണ്ടിയും ഭര്‍ത്താവും

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് രാജിനി ചാണ്ടി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ താരത്തിനായിരുന്നു. എന്നാല്‍ പിന്നീട് നടി സിനിമയില്‍ അത്ര സജീവമായിരുന്നില്ല. ബിഗ് ബോസ് സീസണ്‍ 2ലൂടെയായിരുന്നു നടി മിനിസ്‌ക്രിനിലെത്തിയത്. സീസണ്‍ 2 ലെ ആദ്യ മത്സരാര്‍ഥിയായിരുന്നു രാജിനി ചാണ്ടി എന്നാല്‍ അധികം കാലം ഷോയുടെ ഭാഗമായിരുന്നില്ല.

ബിഗ് ബോസില്‍ എത്തിയതോടെ രാജിനി ചാണ്ടി മാത്രമായിരുന്നില്ല ഭര്‍ത്താവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചായാവുകയായിരുന്നു. ഇവരുടെ പഴയ റൊമാന്‍സും പ്രണയവിമെല്ലാം രാജിനി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത രാജിനി ചാണ്ടിയും ഭര്‍ത്താവും പ്രേക്ഷകരുടെ മുന്നലേയ്ക്ക് എത്തുകയാണ്. ഈ പ്രണയദിനത്തിലാണ് താരങ്ങള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്.

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് വേദിയിലാണ് ഇരുവരും തങ്ങളുടെ പ്രണയകഥയുമായി എത്തുന്നത്. പ്രണയ നിമിഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. പ്രണയദിന സ്‌പെഷ്യല്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

”പതിറ്റാണ്ടുകളോളം പ്രണയം കാത്തു സൂക്ഷിച്ച ദമ്പതിമാര്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസിന്റെ വേദിയില്‍ എത്തുന്നു.. ശ്രീമതി രാജിനി ചാണ്ടിയും ഭര്‍ത്താവും..! കാണികളായി നമ്മുടെ ഭാഗ്യദമ്പതികളും..! പ്രണയം നിറക്കുന്ന മറ്റൊരു എപ്പിസോഡ് മറക്കാതെ കാണുക”… എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ്. ജീവ, അപര്‍ണ്ണ അവതാരകരായി എത്തുന്ന ഷോയില്‍ ജിപിയും നടി ദിവ്യ പിള്ളയുമാണ് ജഡ്ജസ്. സംഗീത റിയാലിറ്റി ഷോയായ സരിഗമപയ്ക്ക് ശേഷം സീകേരളത്തില്‍ ആരംഭിച്ച ഷോയാണ് ഇത്.

More in Malayalam

Trending

Recent

To Top