Malayalam
മമ്മൂട്ടിയേക്കാളും അഞ്ച് വയസ് മാത്രമായിരിക്കും ഈ സ്ത്രീക്ക് ഉണ്ടാവുക; വിമർശങ്ങളുടെ വായടപ്പിച്ച് ഫോട്ടോഗ്രാഫർ
മമ്മൂട്ടിയേക്കാളും അഞ്ച് വയസ് മാത്രമായിരിക്കും ഈ സ്ത്രീക്ക് ഉണ്ടാവുക; വിമർശങ്ങളുടെ വായടപ്പിച്ച് ഫോട്ടോഗ്രാഫർ
നടി രാജനി ചാണ്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. ആതിര ജോയ് എന്ന ഫോട്ടോഗ്രഫറിലാണ് 70-ാമത്തെ വയസിലും ഗ്ലാമറിന് ഒട്ടും കുറയാത്ത ചിത്രങ്ങള്‍ പകർത്തിയത്. കിടിലന്‍ മോഡേണ്‍ ഗെറ്റപ്പിലാണ് രാജനി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടിയുടെ കിടിലന്‍ മേക്കോവര്‍
ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെ താരത്തിനെതിരെ ശക്തമായ സൈബര്‍ ആക്രമണവുമുണ്ടായി . അധിക്ഷേപിക്കുന്നവരുടെ വായടപ്പിക്കുന്ന മറുപടിയുമായി നടിയെത്തിയിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി ഫോട്ടോഗ്രാഫർ ആതിര രംഗത്ത് വന്നിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ച് അമ്മയാണെങ്കില്‍ സാരിയും നൈറ്റിയും എന്നാണ് പൊതു ധാരണയെന്നും എന്നാല്‍ ഇതേ മലയാളി തന്നെയാണ് മമ്മൂട്ടിക്ക് അറുപത്തഞ്ച് വയസായെങ്കിലും റിവേഴ്സ് ഗിയറിലാണ് പോയികൊണ്ടിരിക്കുന്നത് എന്നും പൊക്കിപിടിച്ച് വരുന്നതെന്നും അവർ റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിൽ പറഞ്ഞു.
ആതിരയുടെ വാക്കുകൾ
നോര്‍ത്തിലേക്ക് പോയി കഴിഞ്ഞാല്‍ വസ്ത്ര ധാരണത്തിന് പ്രായവ്യത്യാസമില്ല. അവിടെ എല്ലാവരും കുര്‍ത്തയും പാന്റും ലിപ്സ്റ്റികും ഉപയോഗിക്കുന്നുണ്ട്. അവരുടെ കള്‍ച്ചര്‍ അതാണ്. മലയാളികളെ സംബന്ധിച്ച് അമ്മയാണെങ്കില്‍ സാരിയും നൈറ്റിയും എന്നാണ് പൊതു ധാരണ. എന്നാല്‍ ഇതേ മലയാളി തന്നെയാണ് മമ്മൂട്ടിക്ക് അറുപത്തഞ്ച് വയസായെങ്കിലും റിവേഴ്സ് ഗിയറിലാണ് പോയികൊണ്ടിരിക്കുന്നത് എന്നും പൊക്കിപിടിച്ച് വരുന്നത്. മമ്മൂട്ടിയേക്കാളും അഞ്ച് വയസ് കൂടുതല്‍ മാത്രമായിരിക്കും ഈ സ്ത്രീക്ക് ഉണ്ടാവുക. അവര്‍ മോഡേണ്‍ വസ്ത്രം ധരിക്കുമ്പോള്‍ അതിനെ അംഗീകരിക്കാതെ കുറവ് കണ്ടെത്തുന്നതിലെ യുക്തി എന്താണ്. അത്തരക്കാരോട് ഒന്നും പറയാനില്ല.