Connect with us

രജനി ചാണ്ടി എന്ത് ഇട്ടാല്‍ എന്ത് ഇട്ടില്ലെങ്കില്‍ എന്ത്; സരിതയുടെ തീപ്പൊരി മറുപടി

Malayalam

രജനി ചാണ്ടി എന്ത് ഇട്ടാല്‍ എന്ത് ഇട്ടില്ലെങ്കില്‍ എന്ത്; സരിതയുടെ തീപ്പൊരി മറുപടി

രജനി ചാണ്ടി എന്ത് ഇട്ടാല്‍ എന്ത് ഇട്ടില്ലെങ്കില്‍ എന്ത്; സരിതയുടെ തീപ്പൊരി മറുപടി

സരിതാ റാം എന്ന ഗായികയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വേറിട്ട ശബ്ദ മാധുര്യം കൊണ്ടും ഏത് പാട്ടും വഴങ്ങുന്ന സ്വരഭംഗി കൊണ്ടും സരിതയുടെ നിരവധി ഗാനങ്ങള്‍ക്കെല്ലാം തന്നെ ആരാധകരും ഏറെയാണ്. പത്താം വയസില്‍ യേശുദാസിനൊപ്പം റെക്കോഡിംഗ്, തൊട്ടടുത്ത വര്‍ഷം എസ്.പി ബാലസുബ്രഹ്മണ്യയുമായി ഒരു ഡ്യുയറ്റ്, അങ്ങനെ നിരവധി അപൂര്‍വ്വാനുഭങ്ങളാണ് സരിതയ്ക്കുള്ളത്. ഇപ്പോഴിതാ സൈബര്‍ ബുള്ളിയിംഗിനെ കുറിച്ചും സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ രംഗത്തെത്തിയിരിക്കുകയാണ് സരിത. സ്ത്രീകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കുവാനും ഇഷ്ടമുള്ളത് ധരിക്കുവാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാനും സ്വതന്ത്രമുണ്ടെന്നും പറയുകയാണ് സരിത. രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിന് പിന്നാലെ നടന്ന സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സരിത. മലയാളി വാര്‍ത്തയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സരിത തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്.

കേരള സമൂഹത്തിന്റെ പൊതു സ്വഭാവം വെച്ച്, സ്ത്രീകള്‍ക്ക് അവര്‍ ചില അതിര്‍വരമ്പുകള്‍ കല്‍പിച്ചിട്ടുണ്ട്. മറ്റൊരാളുടെ വികാരങ്ങളിലും വിചാരങ്ങളിലും ജീവിക്കേണ്ട ഒരു വിഭാഗമല്ല സ്ത്രീകള്‍. അവര്‍ക്കിഷ്ടമുള്ളത് ധരിക്കുവാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാനും അവര്‍ക്ക് അവകാശമുണ്ട്. വിവാഹ ശേഷം അഭിനയിക്കരുത് പാടരുത് എന്നൊക്കെ പറയുന്ന ഒരു കൂട്ടം ആള്‍ക്കാരൊക്കെ മണ്‍മറഞ്ഞ് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും സരിത പറയുന്നു. സ്ത്രീ സ്ത്രീയായി ഇരിക്കുമ്പോള്‍ തന്നെയാണ് ഭംഗി. എന്നാല്‍ അതിനര്‍ത്ഥം മക്കളെ നോക്കുന്നത് ഒരു കുറച്ചില്‍ ആണെന്നോ അടിമയാണെന്നോ അല്ല. മറിച്ച് അത് തന്നെയാണ് സ്ത്രീകളുടെ ശക്തിയും അതാണ് ഫെമിനിസവും. പുരുഷനെ പോലെ വസ്ത്രം ധരിച്ചതുകൊണ്ടോ പുരുഷന്‍ അങ്ങനെ ചെയ്യുന്നത്‌കൊണ്ട് ഞങ്ങളും അങ്ങനെ ചെയ്യുന്നു എന്ന് പറയുന്നതോ അല്ല കാര്യം.

പണ്ടൊക്കെ സ്ത്രീകളെ വീട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുകയായിരുന്നു. എന്തായാലും അതിനിപ്പോള്‍ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. അത് മനസ്സിലാക്കി പുരുഷകേസരികള്‍ സ്ത്രീകളെ സഹായിക്കുകയാണ് വേണ്ടതെന്നും സരിത പറയുന്നു. ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന രീതിയില്‍ മുന്നോട്ട് പോകുന്നതാണ് എപ്പോഴും നല്ലതെന്നും പലയിടങ്ങളിലും തനിക്ക് അത് ഗുണം ചെയ്തുവെന്നും സരിത പറയുന്നു. പ്രതികരിക്കാന്‍ മുതിരുമ്പോഴാണ് പ്രശ്‌നം രൂക്ഷമാകുന്നതും വൈറല്‍ ആകുന്നതും. ‘പട്ടി കുരച്ചാല്‍ നമ്മള്‍ മറുപടി പറയുമോ’ എന്ന പഴഞ്ചൊല്ലു പോലെ ഇത്തരം വിഷയങ്ങളെ മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top