Connect with us

പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം,ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ല; പാർവതി തിരുവോത്ത്

Malayalam

പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം,ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ല; പാർവതി തിരുവോത്ത്

പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം,ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ല; പാർവതി തിരുവോത്ത്

നടി പാർവതി തിരുവോത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ആനുകാലിക വിഷയങ്ങളിൽ സ്വന്തം നിലപാട് തുറന്നു പറയാനുള്ള ആർജവം കാണിക്കുന്ന താരമായതിനാൽ പാർവതിയെ മത്സരിപ്പിച്ചാൽ യുവാക്കളുടെ പിന്തുണ ഉറപ്പാക്കാം എന്ന ഉദേശ്യത്തോടെഇടതുമുന്നണിയിൽ നീക്കങ്ങൾ നടക്കുന്നുവെന്നായിരുന്നു വാർത്ത. ഇപ്പോഴിതാ പ്രചാരണങ്ങളെ തള്ളി പാർവതി രംഗത്ത് വന്നിരിക്കുകയാണ്.

“അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം ലേഖനങ്ങൾ നൽകുന്നത് ലജ്ജാവഹമാണ്. ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടുമില്ല, മത്സരത്തെക്കുറിച്ച് ഞാൻ ഒരിക്കലും ഒന്നും പറഞ്ഞിട്ടുമില്ല. ഇതിൽ ഒരു തിരുത്തൽ ആവശ്യപ്പെടുന്നു,”പാർവതി പറഞ്ഞു.

അടുത്തിടെ, കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള പാർവതിയുടെ പ്രസ്താവന നിരവധി ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. താൻ കർഷകർക്കൊപ്പമാണെന്ന് തന്നെയായിരുന്നു പാർവതിയുടെ നിലപാട്.

അതേസമയം നടി നായികയായി എത്തുന്ന വർത്തമാനം എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിദ്ധാർഥ് ശിവയാണ് സംവിധാനം. ഡല്‍ഹിയിലെ യൂണിവേഴ്സിറ്റിയിലേക്കു യാത്ര തിരിക്കുന്ന മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനം സിനിമയുടെ പ്രമേയം.

More in Malayalam

Trending

Recent

To Top