Connect with us

ഭാഗ്യദേവത അനുഗ്രഹിച്ചു, 10 കോടി എത്തിയത് നടി രാജിനി ചാണ്ടിയുടെ വീട്ടിലേയ്ക്ക്!!സന്തോഷം പങ്കുവെച്ച് നടി

News

ഭാഗ്യദേവത അനുഗ്രഹിച്ചു, 10 കോടി എത്തിയത് നടി രാജിനി ചാണ്ടിയുടെ വീട്ടിലേയ്ക്ക്!!സന്തോഷം പങ്കുവെച്ച് നടി

ഭാഗ്യദേവത അനുഗ്രഹിച്ചു, 10 കോടി എത്തിയത് നടി രാജിനി ചാണ്ടിയുടെ വീട്ടിലേയ്ക്ക്!!സന്തോഷം പങ്കുവെച്ച് നടി

ഒരു മുത്തശ്ശിഗദയിലെ മുത്തശ്ശിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയായ താരമാണ് നടി രാജിനി ചാണ്ടി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് നടി തുടങ്ങിയത്. മുത്തശ്ശി ഗദയ്ക്ക് പിന്നാലെ ബിഗ് ബോസ് 2വിലൂടെയാണ് നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. കുറച്ച് ദിവസങ്ങള്‍ മാത്രം നിന്ന് ബിഗ് ബോസില്‍ പെട്ടെന്ന് തന്നെ പുറത്തായെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോഴിതാ പുതിയൊരു വിശേഷമാണ് പുറത്തെത്തുന്നത്. കേരള സംസ്ഥാന ലോട്ടറി സമ്മര്‍ ബമ്പര്‍ നേടിയ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. ഇത്തവണ ഭാഗ്യദേവത എത്തിയത് നടിയുടെ വീട്ടിലേക്കാണ്. നടി രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയ ആല്‍ബര്‍ട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ഭാഗ്യം കടാക്ഷിച്ചത്.

അസം സ്വദേശിയാണ് ആല്‍ബര്‍ട്ട് ടിഗയ്ക്കാണ്. വര്‍ഷങ്ങളായി രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആല്‍ബര്‍ട്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് കൊച്ചിയിലെ ബാങ്കില്‍ എത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. 10 കോടിയാണ് സമ്മര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. SE 222282 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് പത്ത് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്.

1995 മുതല്‍ നടിയുടെ വീട്ടിലെ സഹായിയാണ് ആല്‍ബര്‍ട്ട്. ഏജന്‍സിയില്‍ പോയി അന്വേഷിച്ചപ്പോഴാണ് ഭാഗ്യവിവരം അറിഞ്ഞത് എന്നും രജിനി ചാണ്ടി പറയുന്നു. മേല്‍ക്കൂര ചോരുന്നതിനാല്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് ഭാര്യയും മക്കളായ ഏലിയാസും ഡേവിഡും അസമില്‍ കഴിയുന്നത്. ഒരു വീടുണ്ടാക്കണം. മക്കളെ നന്നായി പഠിപ്പിക്കണം. ഇതു രണ്ടുമാണ് ആല്‍ബര്‍ട്ടിന്റെ സ്വപ്‌നങ്ങള്‍.

1995 മുതല്‍ നടി രാജിനി ചാണ്ടിയുടെ എടത്തല കൊടികുത്തുമലയിലെ വീട്ടിലെ ജോലിക്കാരനാണ് അന്‍പതുകാരനായ ആല്‍ബര്‍ട്ട്. ചൂണ്ടി മാഞ്ഞൂരാന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പു നടന്ന ഞായറാഴ്ച ഫലം അറിയാന്‍ അവിടെ പോയിരുന്നു. ഒന്നാം സമ്മാനം തനിക്കാണെന്നു ഉറപ്പു വരുത്തിയെങ്കിലും വിവരം പുറത്തു വിട്ടില്ല. ഭാഗ്യവാന്‍ ആരാണെന്ന് അറിഞ്ഞോ എന്ന് ആല്‍ബര്‍ട്ട് ജീവനക്കാരോടു തിരക്കി.

ഇതുവരെ ആള്‍ എത്തിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പിന്നീട് നാടകയീയമായി എല്ലാം പുറത്തറിയിച്ചു. ലോട്ടറി അടിച്ച വിവരം അസമിലുള്ള ഭാര്യ ആഞ്ജലയെ ആണ് ആദ്യം ഫോണ്‍ ചെയ്ത് അറിയിച്ചത്. പിന്നീടു രാജിനിയോടും ഭര്‍ത്താവ് വി.വി. ചാണ്ടിയോടും പറഞ്ഞു. ചാണ്ടിക്കൊപ്പം എസ്ബിഐ ശാഖയില്‍ എത്തി ടിക്കറ്റ് ഏല്‍പിച്ചു. അസമില്‍ ആല്‍ബര്‍ട്ടിന്റെ പേരിലുള്ള അക്കൗണ്ട് ആലുവ ശാഖയിലേക്കു മാറ്റിയാണ് ടിക്കറ്റ് കലക്ഷന് എടുത്തത്.

അസം ഉദല്‍ഗുരി ഡിമാകുച്ചിയില്‍ ഒരേക്കര്‍ സ്ഥലവും പഴയൊരു വീടുമുണ്ട് ആല്‍ബര്‍ട്ടിന്. ഇവിടെ പുതിയൊരു വീടാണ് ആദ്യ സ്വപ്നം. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളായിരുന്നു ടിഗ്ഗ. ഇതുവരെ 3 ലക്ഷത്തോളം രൂപ അതിനു മുടക്കി. 500, 5000 രൂപ വീതമുള്ള സമ്മാനങ്ങള്‍ മുന്‍പു ലഭിച്ചിട്ടുണ്ട്. ബംപര്‍ സമ്മാനം അടിച്ചതിനാല്‍ ഭാവിയില്‍ ലോട്ടറി ടിക്കറ്റ് എടുക്കാന്‍ താല്‍പര്യമില്ലെന്ന് ആല്‍ബര്‍ട്ട് പറഞ്ഞു. ലോട്ടറി അടിച്ച വിവരം അറിഞ്ഞ ഉടന്‍ ആല്‍ബര്‍ട്ട് ടിഗ തന്നോട് ഇക്കാര്യം പറഞ്ഞതായും രാജിനി ചാണ്ടി വെളിപ്പെടുത്തി. സമ്മാനം പ്രഖ്യാപിച്ച ദിവസം ടിക്കറ്റ് ഉടമയെ കണ്ടെത്താനായിരുന്നില്ല.

ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ആലുവ മൂന്നാര്‍ റോഡില്‍ ചൂണ്ടി ബസ് സ്‌റ്റോപ്പിനു സമീപത്ത മാഞ്ഞൂരാന്‍ ലോട്ടറി എന്ന മൊത്ത വിതരണ ഏജന്‍സിയുടെ കൗണ്ടറില്‍ നിന്ന് മാര്‍ച്ച് 10ന് വൈകിട്ടു 3നു വിറ്റ എസ്ഇ 222282 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തനിക്ക് ഒരു പ്രധാനകാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ സ്വന്തം സ്ഥലവും വീടും കൂടി ഉള്ള സ്ഥലം നോക്കുകയാണ് അവന്‍ ഇപ്പോള്‍. ലോട്ടറി അടിച്ച കാര്യം പറഞ്ഞ ഉടനെ ഞാന്‍ അത് പുറത്ത് ആരെയും അറിയിക്കണ്ട എന്ന് പറഞ്ഞു.

പിറ്റേ ദിവസം രാവിലെ വരാന്‍ പറഞ്ഞു. പിന്നീട് താനും ഭര്‍ത്താവും തിങ്കളാഴ്ച രാവിലെ ബാങ്കില്‍ പോവുകയായിരുന്നു. ആല്‍ബര്‍ട്ട് തന്നെ അടുത്തുള്ള ഏജന്റിനോട് ആര്‍ക്കാണ് ടിക്കറ്റടിച്ചതെന്ന് ചോദിച്ചപ്പോഴാണ് അവന്‍ തന്റെ ടിക്കറ്റിനാണ് സമ്മാനം കിട്ടിയതെന്ന് അറിയുകയായിരുന്നു. പക്ഷെ അവന്‍ ആരെയും അറിയിച്ചില്ല. തന്നോട് മാത്രമാണ് പറഞ്ഞത് എന്നും രാജിനി ചാണ്ടി പറഞ്ഞു.

More in News

Trending