Malayalam
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് താരങ്ങള്‍; വൈറലായി ചിത്രങ്ങള്‍
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് താരങ്ങള്‍; വൈറലായി ചിത്രങ്ങള്‍
മലയാള സിനിമാ മേഖലയില്‍ നിന്നും ആദ്യമായി കൊറോണ പ്രതിരോധ വാക്സിന്‍ സ്വീകരിച്ച് താരങ്ങള്‍. നടന്‍ ഗ്രിഗറിയും നൈല ഉഷയുമാണ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്സിന്‍ സ്വീകരിച്ച ശേഷമുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഗ്രിഗറി സ്വീകരിച്ച വാക്സിനേതാണെന്ന് താരം പറഞ്ഞിട്ടില്ല.
അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം താന്‍ കൊറോണ വാക്സിന്‍ സ്വീകരിച്ചുവെന്ന് ഗ്രിഗറി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും നമ്മുടെ ഭാഗം ഭംഗിയായി നിര്‍വ്വഹിക്കണം.
മുന്‍നിര പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, തൊഴിലാളികള്‍, തുടങ്ങി നാടിന്റെ നന്മയ്ക്കായി സംഭാവന നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷമുള്ള ചിത്രം പങ്കുവച്ച് ഗ്രിഗറി കുറിച്ചു.
യുഎഇയില്‍ നിന്നാണ് നൈല ഉഷ വാക്സിന്‍ സ്വീകരിച്ചത്. എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് നൈല ആവശ്യപ്പെട്ടു. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം സുഖമായിരിക്കുന്നുവെന്നും താരം അറിയിച്ചു. സിനിഫോ എന്ന വാക്സിനാണ് നൈല ഉഷ സ്വീകരിച്ചത്.