Malayalam
വിജയിച്ചില്ലേല്‍ പഴയ പോലെ കാലിനിടയില്‍ ബൈക്കുമായി കറങ്ങേണ്ടി വരുമെന്ന് ലാല്‍ജോസ് പറഞ്ഞു; ഏറെ ടെന്‍ഷനടിച്ച കഥാപാത്രത്തെ കുറിച്ച് ചാക്കോച്ചന്‍
വിജയിച്ചില്ലേല്‍ പഴയ പോലെ കാലിനിടയില്‍ ബൈക്കുമായി കറങ്ങേണ്ടി വരുമെന്ന് ലാല്‍ജോസ് പറഞ്ഞു; ഏറെ ടെന്‍ഷനടിച്ച കഥാപാത്രത്തെ കുറിച്ച് ചാക്കോച്ചന്‍
മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ്് നടനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ കുഞ്ചാക്കോ ബോബന്‍ കുറച്ച് ചിത്രങ്ങള്‍ക്ക് ശേഷം അഭിനയ ജീവിത്തില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് തിരികെ എത്തിയപ്പോഴും താരത്തിന് കൈ നിറയെ ചിത്രങ്ങളാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. തന്റെ പുത്തന്‍ വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും ടെന്‍ഷനോടെ ചെയ്ത ചിത്രത്തെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ആ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു ലാല്‍ ജോസ് പറഞ്ഞ വാക്ക് ‘ഈ സിനിമ പൊട്ടിയാല്‍ നിനക്ക് വീണ്ടും പഴയ പോലെ കാലിനിടയില്‍ ബൈക്കുമായി കറങ്ങേണ്ടി വരും’ എന്നായിരുന്നു എന്ന് താരം പറയുന്നു. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നിമിഷങ്ങളെ കുറിച്ച് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.
‘ഞാന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചു അഭിനയിച്ച രണ്ടു സിനിമകള്‍ എന്ന് പറയുന്നത് ട്രാഫിക്കും, എല്‍സമ്മ എന്ന ആണ്‍കുട്ടിയുമാണ്. പ്രത്യേകിച്ച് എല്‍സമ്മ ലാലു ഇതുവരെ കാണാത്ത രീതിയില്‍ എന്നെ മോള്‍ഡ് ചെയ്യുന്നു. അത് ഏതു രീതിയില്‍ ആളുകള്‍ എടുക്കും എന്നതിനെക്കുറിച്ച് എനിക്ക് ഒരു പിടിത്തവും ഇല്ലായിരുന്നു. പൂര്‍ണമായും ലാലുവിനെ വിശ്വസിച്ചു ചെയ്ത സിനിമയാണ്, ലാലു പറയുകയും ചെയ്തു, ‘ഈ സിനിമ കൊണ്ട് കൂടുതല്‍ ഗുണം കിട്ടാന്‍ പോകുന്നത് നിനക്കാണ് അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ദോഷം വരാന്‍ പോകുന്നതും നിനക്ക് തന്നെയാണ്, ഇതിലെ പാലുണ്ണി എന്ന കഥാപാത്രം വിജയിക്കുകയാണെങ്കില്‍ ആക്ടര്‍ എന്ന നിലയ്ക്ക് നിനക്ക് ഒരു മൈലേജ് കിട്ടും. അല്ലെങ്കില്‍ നീ പഴയ പോലെ കാലിനിടയില്‍ ബൈക്കുമായി കറങ്ങേണ്ടി വരും’, എന്നാണ് ലാലു പറഞ്ഞത്.
എന്തായാലും ഒരു നടന്‍ എന്ന നിലയില്‍ എന്റെ ഇമേജ് ബ്രേക്ക് ചെയ്ത കഥാപാത്രമായി പാലുണ്ണി മാറി എന്നതാണ് യാഥാര്‍ഥ്യം. അത് കൊണ്ട് സിനിമ എനിക്ക് വീണ്ടും ഭാഗ്യങ്ങള്‍ നല്‍കി’ എന്നും ചാക്കോച്ചന്‍ പറയുന്നു. നീലത്താമര എന്ന ചിത്രത്തിനു ശേഷം ലാല്‍ ജോസ് ഒരുക്കിയ നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി. ആന്‍ അഗസ്റ്റിന്‍ എന്ന താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
തിരിച്ചു
വരവില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ ലഭിച്ച കുഞ്ചാക്കോ ബോബന്റെ എടുത്തു
പറയേണ്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു അഞ്ചാംപാതിര. ചിത്രത്തിന്റെ
വിജയത്തിന് പിന്നാലെ രണ്ടാം ഭാഗമായി ആറാം പാതിര എന്ന ചിത്രത്തിന്റെ
ചിത്രീകരണവും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍
ചിത്രവും ക്യാപ്ഷനുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ
അന്‍വര്‍ ഹുസൈന്‍ ലുക്കാണോ ഇതെന്നും ആറാം പാതിരായ്ക്ക് തുടക്കമായോ
എന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍. കമന്റ് ബോക്‌സുകളില്‍ ആരാധകര്‍
ചോദ്യങ്ങള്‍ കൊണ്ട് മൂടുകയാണ്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍
അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ അതേ ലുക്കിലുള്ള താരത്തിന്റെ പുത്തന്‍ ചിത്രമാണ് ശ്രദ്ധ
നേടുന്നത്. കുഞ്ചാക്കോ ബോബനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും
ചേര്‍ന്നായിരുന്നു ‘ആറാം പാതിരാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം
പ്രഖ്യാപിച്ചത്.
