Malayalam
ഹൃദയം തകര്‍ന്ന അവസ്ഥയില്‍! ബന്ധം വേര്‍പെടുത്തി കഴിയുന്ന ആര്യയെ കാമുകന് തേച്ചതാണോ കാര്യമെന്ന് സോഷ്യല്‍ മീഡിയ; ആര്യയുടെ വെളിപ്പെടുത്തല്‍ വൈറലാകുന്നു
ഹൃദയം തകര്‍ന്ന അവസ്ഥയില്‍! ബന്ധം വേര്‍പെടുത്തി കഴിയുന്ന ആര്യയെ കാമുകന് തേച്ചതാണോ കാര്യമെന്ന് സോഷ്യല്‍ മീഡിയ; ആര്യയുടെ വെളിപ്പെടുത്തല്‍ വൈറലാകുന്നു
അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആര്യ. ബിഗ് ബോസ് സീസണ് ടുവില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയായിരുന്നു ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ബിഗ് ബോസിലൂടെ പല തുറന്നു പറച്ചിലുകളും ആര്യ നടത്തിയത് ഏറെ വാര്‍ത്തയായിരുന്നു. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആര്യ പങ്കുവെയ്ക്കാറുണ്ട്. ആരാധകര്‍ ഇതിനെല്ലാം തന്നെ വലിയ പിന്തുണയുമാണ് നല്‍കുന്നത്. തന്റെ തിരക്കുകള്‍ക്കിടയിലും ആരാധകരുമായി സംവിധിക്കാന്‍ സമയം കണ്ടെത്താറുള്ള താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ആദ്യ വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന ആര്യ രണ്ടാമതും വിവാഹിതയാവാന്‍ സാധ്യതയുണ്ടെന്ന് ബിഗ് ബോസില്‍ നിന്നും തുറന്ന് പറഞ്ഞിരുന്നു. തന്റെ കാമുകനെ ജാന്‍ എന്ന് വിളിച്ചാല്‍ മതിയെന്നും നടി വിശേഷിപ്പിച്ചിരുന്നു. പുറത്ത് വന്നതിന് ശേഷം അതാരാണെന്ന് മാത്രം ആര്യ വെളിപ്പെടുത്തിയില്ല. എന്നാല്‍ അയാളുമായി താന്‍ വേര്‍പിരിഞ്ഞെന്നും തന്നെ തേച്ചിട്ട് പോയെന്നും അടുത്തിടെ നടി വ്യക്തമാക്കി. മാനസികമായ വളരെയധികം തകര്‍ന്ന അവസ്ഥയിലാണ് താനെന്ന് കൂടി ആര്യ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തന്റെ വിഷമങ്ങളില്‍ നിന്നും കരകയറുന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഹൃദയം തകര്‍ന്ന അവസ്ഥയില്‍ നിന്നും മറികടക്കാനുള്ള ഒരു ടിപ്് പറഞ്ഞ് തരാനാണ് ഒരു ആരാധകന് ചോദിച്ചത്. ‘ഇപ്പോള്‍ സമാനമായൊരു അവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. അതുകൊണ്ട് ഇതേ കുറിച്ച് എനിക്ക് പറയാവുന്നതേയുള്ളു. നമ്മളെ ആത്മാര്‍ഥമായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ചുറ്റുമുണ്ടെന്ന് നോക്കുക.നിങ്ങളുടെ കുടുംബം, കൂട്ടുകാര്‍, നമ്മളെ അവര്‍ക്ക് അങ്ങ് കൊടുത്തേക്കുക. നമ്മള് ആലോചിച്ചോണ്ടിരിക്കുന്ന കാര്യങ്ങളെ മറന്നേക്കൂ. അതിനെ പിന്തുടരുന്നത് കൊണ്ട് ഒരു കാര്യവുമില്ല. അത് സാധാരണ പോലെ ശരിയാവും. മനസും ഹൃദയും ശക്തമായി തന്നെ ഇരിക്കണമെന്ന് സ്വയം പഠിപ്പിക്കുക. ജീവിതത്തിലെ പ്രകാശം നിറഞ്ഞൊരു വശം കൂടി നോക്കുക. ഏറ്റവും പ്രധാനമായി സ്വന്തം മൂല്യം മനസിലാക്കുക എന്നുമാണ് ആര്യ പറഞ്ഞിരിക്കുന്നത്.
ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരം കൂടിയായിരുന്നു ആര്യ. കുറച്ച നാളുകള്‍ക്ക് മുമ്പ സഹോദരിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും ആര്യ എത്തയിരുന്നു. ഈ ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ മൂന്നാമതൊരു ബിഗ് ബോസ് കൂടി മലയാളത്തില്‍ ആരംഭിക്കുന്നതിന്റെ ആകാംഷയിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍. ഏഷ്യാനെറ്റിലെ തന്നെ ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ വെച്ച് നടന് ടോവിനോ തോമസാണ് മൂന്നാം സീസണിന്റെ പ്രഖ്യാാപനം നടത്തിയത്. തുടര്‍ന്ന് പരിപാടിയുടെ അവതാരകയായ ജുവല്‍ മേരിയും ഇതേ കുറിച്ച് പറയുകയുണ്ടായി. ശേഷം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളായിരുന്നു മസത്സരാര്ത്ഥികളെ കുറിച്ച് അരങ്ങേറിയത്. എന്നാല്‍ ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
