Malayalam
വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് പ്രണയ സമ്മാനവുമായി ഷഫ്ന; ചിത്രങ്ങള്‍ വൈറല്‍
വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് പ്രണയ സമ്മാനവുമായി ഷഫ്ന; ചിത്രങ്ങള്‍ വൈറല്‍
പ്ലസ് ടു എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഷഫ്ന. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് നിരവധി ആരാധകരെ സമ്പാദിക്കുവാനും താരത്തിനായിട്ടുണ്ട്. കുറച്ച് നാളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരത്തിന്റെ പുത്തന്‍ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സീരിയല്‍ താരം സജിനാണ് ഷഫ്നയുടെ ഭര്‍ത്താവ്. പ്ലസ് ടു എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേയ്ക്കും അത് പിന്നീട് വിവാഹത്തിലേയ്ക്കും എത്തുകയായിരുന്നു. ജീവിതം മധുരകരമാക്കാനും സന്തോഷകരമാക്കാനും ചെയ്ത എല്ലാക്കാര്യങ്ങള്‍ക്കും നന്ദിയുണ്ടെന്ന് പറഞ്ഞ് വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് സ്നേഹത്തില്‍ പൊതിഞ്ഞ ആശംസകളുമായാണ് ഷഫ്ന എത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയില്‍ ശിവരാമകൃഷ്ണന് എന്ന ശ്രദ്ധേയ വേഷമാണ് സജിന്‍ അവതരിപ്പിക്കുന്നത്. ശത്രുവിന്റെ മകളായ അഞ്ജലിയെ അപ്രതീക്ഷീതമായാണ് ശിവന് വിവാഹം ചെയ്യേണ്ടി വന്നത്. അതിന് ശേഷമുള്ള സംഭവവികാസങ്ങളുമായി മുന്നേറുകയാണ് സീരിയല്‍. സജിന്റെ ഭാര്യയായ ഷഫ്നയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വിവാഹം കഴിഞ്ഞ് 7 വര്‍ഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. വിവാഹ വീഡിയോയുമായാണ് സജിനെത്തിയത്. ചിപ്പി, കീര്‍ത്തന അനില്‍, ഗോപിക അനില്‍, രാജീവ് പരമേശ്വര്‍ തുടങ്ങി സാന്ത്വനം വീട്ടിലെ അംഗങ്ങളെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.സജിന്‍ പിന്നാലെയായാണ് ആനിവേഴ്സറി പോസ്റ്റുമായി ഷഫ്നയുമെത്തിയത്.
എന്റെ ജീവിതത്തെ ഞാന്‍ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകര്‍ഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക. എന്നെ ഈ ലോകത്തിലെ മറ്റാര്‍ക്കും മനസിലാക്കാന്‍ കഴിയില്ല, എന്റെ ചെയ്തികളും നിങ്ങളെപ്പോലെ സഹിക്കാനാവില്ല. എന്നെയും എന്റെ ജീവിതത്തെയും എല്ലായ്പ്പോഴും മനോഹരമാക്കാന്‍ നിങ്ങള്‍ ചെയ്ത എല്ലാത്തിനും നന്ദി. നിങ്ങളോടൊപ്പം എന്റെ ജീവിതത്തില്‍ കുറവൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും ഷഫ്ന പറയുന്നു. സ്നേഹം, സന്തോഷം, സന്തോഷം അല്ലാഹു എനിക്ക് തന്നിട്ടുണ്ട് . എന്റെ മരണം വരെ അത് എന്റെ ഹൃദയത്തില്‍ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു. സന്തോഷകരമായ വാര്ഷികമെന്നുമായിരുന്നു ഷഫ്ന കുറിച്ചത്. നിരവധി പേരാണ് സ്നേഹാശംസ അറിയിച്ചിട്ടുള്ളത്.
വിവാഹ ശേഷവും സജീവമാണ് ഷഫ്ന. ബാലതാരമായി അഭിനയിച്ച് തുടങ്ങിയതാണ് ഷഫ്ന. അഭിനയത്തില്‍ ഭാര്യയാണ് തന്നേക്കാള്‍ സീനിയറെന്ന് സജിന്‍ നേരത്തെ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സീരിയലുകളും സിനിമകളുമൊക്കെയായി കുറേയേറെ കഥാപാത്രങ്ങളെ അവള് അവതരിപ്പിച്ചിട്ടുണ്ട്. അത് പോലെ തന്നെ വിമര്‍ശിക്കാറുണ്ട്. ആ രംഗം കുറച്ച് കൂടി ശരിയാക്കാമായിരുന്നുവെന്നൊക്കെ പറയാറുണ്ട്. ചില രംഗങ്ങളില്‍ നോട്ടം ശരിയായില്ലെന്നും പറയാറുണ്ട്. പ്രണയവിവാഹമായിരുന്നുവെങ്കിലും ഭാര്യയ്ക്കൊപ്പം സീരിയലും സിനിമയും ഒക്കെ ചെയ്യാന്‍ മടിയാണെന്നും താരം പറഞ്ഞിരുന്നു.
