Malayalam
ദുല്‍ഖറിന്റെ റൊമാന്റിക് നായികയാകാന്‍ മൃണാള്‍ ഥാക്കൂര്‍? ആകാംക്ഷയോടെ ആരാധകര്‍
ദുല്‍ഖറിന്റെ റൊമാന്റിക് നായികയാകാന്‍ മൃണാള്‍ ഥാക്കൂര്‍? ആകാംക്ഷയോടെ ആരാധകര്‍
മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്മാന് തെലുങ്ക് ചിത്രത്തില്‍ നായകനാകുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ തീരുമാനിച്ചുവെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദുല്‍ഖറിന്റെ പ്രണയകഥയിലെ നായികയായെത്തുന്നത് മൃണാള്‍ ഥാക്കൂറാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തേ തെന്നിന്ത്യന്‍ താരറാണി പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയാകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
1964 ലെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധവും പ്രണയവുമൊക്കെ പറയുന്ന ചിത്രത്തില്‍ സൈനിക ഉദ്യോഗസ്ഥനായ റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ധാരാളം ആരാധകരുള്ള താരമാണ് ദുല്‍ഖര്‍. മഹാനടിയിലൂടെയായിരുന്നു ദുല്‍ഖര്‍ തെലുങ്കിലെത്തുന്നത്.
അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ കറുപ്പിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇതിനകം തെന്നിന്ത്യന്‍ സിനിമാ ലോകത്തും ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഡിക്യുവിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെത്തി 8 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യു ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാല്‍ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്. ബോളിവുഡിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന് ആര് ബല്‍ക്കി ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തിലും ദുല്‍ഖറാണ് നായകനെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു സീറ്റ് എഡ്ജ് ത്രില്ലറായാണ് ദുല്‍ഖറിന്റെ പുത്തന്‍ ചിത്രം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
