തിയേറ്ററുകൾ തുറന്നതോടെ ജയസൂര്യയുടെ വെളളം റിലീസിന് ഒരുങ്ങുകയാണ്. സിനിമയില്‍ മുഴുക്കുടിയന്റെ കഥാപാത്രത്തെയാണ് നടന് ജയസൂര്യ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ ‘വെള്ളം മുരളി’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഒരാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നതെന്നും എന്നാല്‍ സിനിമയില്‍ മദ്യപിക്കുന്ന ഒരു രംഗം പോലുമില്ലെന്നും മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ജയസൂര്യയുടെ വാക്കുകള്‍:
‘വെള്ളം മുരളി’ എന്ന കഥാപാത്രം ഇന്നും കണ്ണൂരില്‍ ജീവിച്ചിരിക്കുന്നുണ്ട്. അയാള്‍ മദ്യപാനത്തില്‍ നിന്നും ഇപ്പോള്‍ മോചിതനാണ്. ഈ സിനിമ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞുപോയി. സിനിമയിലെ കഥാപാത്രത്തിന്റെ അച്ഛന്റെയും അമ്മയുടെയും വേദന കണ്ടപ്പോഴാണ് അദ്ദേഹം കൂടുതല്‍ വിഷമിച്ചത്. ആ വേദന തന്നെയാണ് ഈ കഥാപത്രത്തിന്റെ വിജയവും എനിയ്ക്കു ലഭിച്ച അവാര്‍ഡും. സിനിമയിലെ ഒരു രംഗത്തിലെ എന്റെ പ്രകടനത്തില്‍ സംവിധായകന് കട്ട് പറയാത്തത് എന്റെ അഭിനയത്തിന്റെ മെച്ചം കൊണ്ടല്ല, എന്നില്‍ നിന്നും കൂടുതല്‍ എന്തെങ്കിലും കിട്ടുന്നതിന് വേണ്ടിയാണ്.
മലയാളത്തിലെ പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധേയമായ സ്വരമാണ് ജ്യോത്സ്നയുടേത്. തൃശ്ശൂർ സ്വദേശിനിയായ ജ്യോത്സ്ന രാധാകൃഷ്ണൻ 2002-ൽ ‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിനു പിന്നണി പാടിക്കൊണ്ടാണ്...
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം 2. തീയേറ്ററുകളില്‍ റിലീസ് ചെയ്തില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തിയ ചിത്രം വന്‍...