News
ഇളയ ദളപതി വിജയുടെ മാസ്റ്ററിന്റെ എച്ച് ഡി പതിപ്പ് ചോര്‍ന്നു
ഇളയ ദളപതി വിജയുടെ മാസ്റ്ററിന്റെ എച്ച് ഡി പതിപ്പ് ചോര്‍ന്നു
By
ഇളയ ദളപതി വിജയുടെ സൂപ്പർഹിറ്റ് ചിത്രം മാസ്റ്ററിന്റെ എച്ച് ഡി പതിപ്പ് ചോർന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള പൈറസി സൈറ്റുകളിൽ എച്ച് ഡി പതിപ്പ് എത്തിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മറ്റ് പല സൈറ്റുകളിലും ചിത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ വെബ്സൈറ്റുകൾ റദ്ദാക്കാനാണ് ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വിഐ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് കോടതി നിർദ്ദേശം നൽകിയത്. നേരത്തെ റിലീസിന് മുൻപ് മാസ്റ്ററിന്റെ ഏതാനും രംഗങ്ങൾ ചോർന്നിരുന്നു. ഇവ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.ഇളയദളപതി ഇളയതലപ്പതി വിജയുടെ സൂപ്പർഹിറ്റ് ചിത്രം മാസ്റ്ററിന്റെ എച്ച് ഡി പതിപ്പ് ചോർന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള പൈറസി സൈറ്റുകളിൽ എച്ച് ഡി പതിപ്പ് എത്തിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മറ്റ് പല സൈറ്റുകളിലും ചിത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ വെബ്സൈറ്റുകൾ റദ്ദാക്കാനാണ് ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വിഐ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് കോടതി നിർദ്ദേശം നൽകിയത്. നേരത്തെ റിലീസിന് മുൻപ് മാസ്റ്ററിന്റെ ഏതാനും രംഗങ്ങൾ ചോർന്നിരുന്നു. ഇവ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും 400 വ്യാജ സൈറ്റുകൾക്ക് മദ്രാസ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. റിലീസിന് മുൻപേ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇനി വരുന്ന സിനിമകളുടെ രംഗങ്ങൾ പ്രചരിപ്പിക്കുകയാണെങ്കിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒന്നര വർഷം നീണ്ട കഷ്ടപ്പാടുകൾക്ക് ശേഷമാണ് ‘മാസ്റ്റര്‍’ തിയറ്ററിൽ എത്തുന്നതെന്നും ചിത്രത്തിന്റെ ചോർന്ന വീഡിയോ ക്ലിപ്പുകൾ ദയവായി ഷെയർ ചെയ്യരുതെന്നും ലോകേഷ് കനകരാജ് ട്വീറ്ററിലൂടെ പറഞ്ഞിരുന്നു. കൊവിഡ് അനന്തര സിനിമാവ്യവസായത്തിന് പ്രതീക്ഷ പകര്‍ന്നാണ് വിജയ് ചിത്രം ‘മാസ്റ്റര്‍’ തിയറ്ററുകളില്‍ എത്തിയത്.
തിയറ്ററില്‍ പോയി സിനിമ കാണുന്ന ശീലം കുറച്ചു നാളുകളായി ഇല്ലാതിരുന്ന പ്രേക്ഷകര്‍ വിജയ് ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ തന്നെ ആവേശത്തോടെ എത്തിയത്, ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ ഇന്‍ഡസ്ട്രികള്‍ക്കു നല്കിയ ഊര്‍ജ്ജം ഒട്ടും ചെറുതായിരുന്നില്ല. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നായി ഇന്ത്യയില്‍ നിന്നുമാത്രം ആദ്യദിനം ചിത്രം 44.57 കോടി നേടിയെന്നാണ് അനൗദ്യോഗിക വിവരം. ഇഅതിനിടെ ചിത്രത്തെക്കുറിച്ച് ഒരു സര്‍പ്രൈസ് അപ്ഡേഷന് കൂടി പുറത്ത് വന്നിരുന്നു. ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ടെന്നാണ് വിവരം. എന്റര്ടെയ്ന്മെന്റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തെലുങ്ക് ചിത്രം ‘അര്ജുന് റെഡ്ഡി’യുടെ ഹിന്ദി റീമേക്ക് ആയ ‘കബീര്‍ സിംഗി’ന്റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നതെന്നും ടെലിവിഷന്‍ റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന്റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഹിന്ദി റീമേക്കിന്റെ സഹ നിര്‍മ്മാതാക്കളായിരിക്കുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ആഴ്ച മുന്‍പ് ചെന്നൈയില്‍ എത്തിയാണ് മുറാദും എന്‍ഡെമോള്‍ പ്രതിനിധികളും ചിത്രം കണ്ടതെന്നും സിനിമ ഇഷ്ടമായ അവര്‍ റീമേക്കിന് തീരുമാനം എടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വന്‍ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. സംവിധായകനെ തീരുമാനിച്ചതിനു ശേഷം തമിഴില്‍ വിജയ്യും വിജയ് സേതുപതിയും അവതരിപ്പിച്ച നായക-വില്ലന്‍ കഥാപാത്രങ്ങള്‍ക്കായി താരങ്ങളെ തീരുമാനിക്കാനിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. രണ്ട് മുന്‍നിര നടന്മാരായിരിക്കും ഈ വേഷങ്ങള്‍ ചെയ്യുക എന്ന് അവര്‍ ഉറപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തിന്റെ രണ്ടാംപകുതിയിലാവും റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുക. അതേസമയം തമിഴ്നാട്ടില്‍ വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിനിടെ ആരാധകരുടെ തള്ളിക്കയറ്റത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിച്ചെന്നു പൊലീസ് റിപ്പോര്‍ട്ട്. വ്യാപകമായി ഹൗസ് ഫുള്‍ പ്രദര്‍ശനം നടന്നു. ഭൂരിപക്ഷം തിയേറ്ററുകളിലും മുഴുവന്‍ സീറ്റുകളിലും പ്രവേശനമുണ്ടായി. നഗരത്തിലെ പേരെടുത്ത പത്തു തിയേറ്ററുകള്‍ക്കെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി തടയല്‍ നിയമം , തുടങ്ങി വിവിധ വകുപ്പുകള്‍ പ്രതാരമാണു കേസ്. സംസ്ഥാനത്താകെ സമാന രീതിയില്‍ നിയമലംഘനം നടന്നുവെന്നാണു പൊലീസ് സ്ഥിരീകരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകള്‍ക്കെതിരെ നടപടിയുണ്ടാകും.അതേ സമയം ആരാധകര്‍ തള്ളിക്കയറുമ്പോള്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണു തിയേറ്റര്‍ ഉടമകളുടെ ചോദ്യം. 5000 രൂപ മാത്രമാണ് കേസെടുത്താലും പിഴ ശിക്ഷ. അതിനിടെയാണ് പൈറസിയെന്ന ഭീഷണിയും. സിനിമകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകളെ കണ്ടെത്തി നിര്ജീവിമാക്കുമ്പോള് പുതിയ സെറ്റുകള്‍ പൂര്‍വ്വാധികം ശക്തിയോടെ മുളച്ചുപൊന്തുകയാണ്.
