News
ഇളയദളപതിയുടെ ‘ വാത്തികമിങിന്’ പാകിസ്ഥാനില്‍ നിന്നും അഭിനന്ദനം; ആഘോഷമാക്കി വിജയ് ആരാധകര്‍
ഇളയദളപതിയുടെ ‘ വാത്തികമിങിന്’ പാകിസ്ഥാനില്‍ നിന്നും അഭിനന്ദനം; ആഘോഷമാക്കി വിജയ് ആരാധകര്‍
കോവിഡ് ആദ്യഘട്ടത്തില്‍ ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയത് വിജയ് നായകനായി എത്തിയ മാസ്റ്റര്‍ ആയിരുന്നു. ചിത്രത്തിലെ വാത്തി കമിങ്ങ് എന്ന ഗാനം വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ വാത്തി കമിങ്ങിനും സംഗീത സംവിധായകന്‍ അനിരുദ്ധിനും പാകിസ്ഥാനില്‍ നിന്നും അഭിനന്ദനം എത്തിയിരിക്കുകയാണ് എന്നാണ് വാര്‍ത്ത.
‘അനിരുദ്ധ് നിങ്ങള്‍ സൗത്ത് മ്യൂസിക്കിലെ മാന്ത്രികനാണ്. ഞാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള വ്യക്തിയാണ്. സൗത്ത് ഭാഷകള്‍ മനസിലാക്കാന്‍ കഴിയുന്നില്ല, എന്നാല്‍ നിങ്ങളുടെ ഗാനം വാത്തി കമിംഗ് ആവര്‍ത്തിച്ച് കേള്‍ക്കുകയാണ്. സ്നേഹം, സമാധാനം.. നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു’, എന്നാണ് പാകിസ്ഥാന്‍ സ്വദേശി ഡിജെ അദീല്‍ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്.
അദ്ദേഹത്തിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. നിരവധി വിജയ് ആരാധകര്‍ ട്വീറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. യൂട്യൂബില്‍ ഗാനം 200 മില്യണില്‍ അധികം കാഴ്ചക്കാരെയും സ്വന്തമാക്കി. ജനുവരി 13നാണ് വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജനുവരി 29ന് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.
വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മാസ്റ്റര്‍. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മാസ്റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് അനിരുദ്ധ് രവിചന്ദരാണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.