Connect with us

‘വാത്തി കമ്മിംഗ്…’ ഗാനത്തിന് ചുവടു വെച്ച് ഡോക്ടര്‍മാരും രോഗികളും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

News

‘വാത്തി കമ്മിംഗ്…’ ഗാനത്തിന് ചുവടു വെച്ച് ഡോക്ടര്‍മാരും രോഗികളും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

‘വാത്തി കമ്മിംഗ്…’ ഗാനത്തിന് ചുവടു വെച്ച് ഡോക്ടര്‍മാരും രോഗികളും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

വിജയുടെ പിറന്നാളിനായി കാത്തിരിക്കുകയാണ് വിജയ് ആരാധകര്‍. ഇപ്പോഴിതാ പിറന്നാളിന് മുന്നോടിയായി വിജയുടെ വാത്തി കമിങ്ങ് എന്ന ഗാനത്തിന് ചുവട് വെച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് കുറച്ച് ഡോക്ടര്‍മാരും രോഗികളും. എന്ത് തന്നെ ആയാലും സോഷ്യല്‍ മീഡിയയില്‍ ഡാന്‍സ് വൈറലായിരിക്കുകയാണ്. ജൂണ്‍ 22 നാണ് താരത്തിന്റെ പിറന്നാള്‍.

കോവിഡ് കാരണം അടച്ചിട്ട തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയത് വിജയുടെ മാസ്റ്റര്‍ ആയിരുന്നു. ഗാനം റിലീസ് ചെയ്തത് മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. നിരവധി താരങ്ങളും വാത്തി കമിങ്ങിന് ചുവട് വെച്ച് സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ജനുവരി 13നാണ് വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജനുവരി 29ന് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.

വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മാസ്റ്റര്‍. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മാസ്റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് അനിരുദ്ധ് രവിചന്ദരാണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും, പശ്ചാത്തല സംഗീതവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

അത്സമയം, പിറന്നാള്‍ ദിവസത്തില്‍ ദളപതി 65ന്റെ എന്തെങ്കിലും പുതിയ വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. ദളപതി 65ന്റെ പുറം രാജ്യങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഇനി അടുത്ത ഷെഡ്യൂള്‍ ചെന്നൈയിലാണ് നടക്കുക. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം കാരണം നിലവില്‍ ഒന്നും തീരുമാനിക്കാനാവില്ല.

More in News

Trending

Recent

To Top