Connect with us

ഗില്ലി’യുടെ ആരവങ്ങള്‍ക്ക് പിന്നാലെ മാസ്റ്ററും; യൂറോപ്പിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ വീണ്ടും റിലീസ് ചെയ്യും

Tamil

ഗില്ലി’യുടെ ആരവങ്ങള്‍ക്ക് പിന്നാലെ മാസ്റ്ററും; യൂറോപ്പിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ വീണ്ടും റിലീസ് ചെയ്യും

ഗില്ലി’യുടെ ആരവങ്ങള്‍ക്ക് പിന്നാലെ മാസ്റ്ററും; യൂറോപ്പിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ വീണ്ടും റിലീസ് ചെയ്യും

ബോക്‌സ് ഓഫീസില്‍ ഗംഭീര നേട്ടം സ്വന്തമാക്കിയെങ്കിലും ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ട സിനിമയാണ് വിജയ്-ലോകേഷ് കൂട്ടുക്കെട്ടില്‍ പുറത്തെത്തി ‘മാസ്റ്റര്‍’. 300 കോടി രൂപ കളക്ഷന്‍ ആണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. വിജയ്‌യുടെ സ്ഥിരം ക്ലീഷേ സ്‌റ്റൈലുകള്‍ ആവര്‍ത്തിച്ചു എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ സിനിമയ്‌ക്കെതിരെ എത്തിയിരുന്നു.

എന്നാല്‍ ‘ഗില്ലി’യുടെ ആരവങ്ങള്‍ക്ക് പിന്നാലെ മാസ്റ്ററും റീ റിലീസിന് എത്തുകയാണ്. എന്നാല്‍ തമിഴ്‌നാട്ടിലോ കേരളത്തിലോ ഒന്നുമല്ല ചിത്രം റീ റിലീസ് ചെയ്യുന്നത്.

യൂറോപ്പിലെ തിയേറ്ററുകളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. മാസ്റ്ററിന്റെ വിതരണ പങ്കാളികളായ ഹംസിനി എന്റര്‍ടെയ്ന്‍മെന്റാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

വിജയ് സേതുപതി, മാളവിക മോഹനന്‍, ആന്‍ഡ്രിയ, അര്‍ജ്ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, നാസര്‍ തുടങ്ങി നിരവധി താരങ്ങളും മാസ്റ്ററില്‍ വേഷമിട്ടിരുന്നു. അതേസമയം, വിജയ്‌യുടെ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ റീ റിലീസ് പ്ലാനുമായി എത്തിയിട്ടുണ്ട്.

വിജയ്‌യുടെ 2009ല്‍ പുറത്തിറങ്ങിയ ‘വില്ല്’ ജൂണില്‍ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ‘ദ ഗോട്ട്’ ആണ് വിജയ്‌യുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.

More in Tamil

Trending

Recent

To Top