Malayalam
ഞാന്‍ അവളില്‍ പൂര്‍ണ്ണ തൃപ്തനാണ്, ഞാന്‍ ഒന്നും ചെയ്യണ്ടതില്ല; പിന്നെ എല്ലാം സമയം ആകുമ്പോള്‍ നടക്കും
ഞാന്‍ അവളില്‍ പൂര്‍ണ്ണ തൃപ്തനാണ്, ഞാന്‍ ഒന്നും ചെയ്യണ്ടതില്ല; പിന്നെ എല്ലാം സമയം ആകുമ്പോള്‍ നടക്കും
By
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ട സ്വീകരിച്ച താരദമ്പതിമാരാണ് ഷഫ്‌നയും സജിനും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലെ ശിവന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. സജിന്റെ കരിയര്‍ ബ്രേക്ക് കഥാപാത്രം തന്നെയായിരുന്നു സാന്ത്വനത്തിലേത്. സാന്ത്വനത്തിലേക്ക് എത്താന്‍ പ്രധാന കാരണം ഭാര്യ ഷഫ്‌ന തന്നെയാണ് എന്നു പറയുകയാണ് സജിന്‍ ഇപ്പോള്‍. ഷഫ്‌ന ചെയ്തുകൊണ്ടിരുന്ന സീരിയലിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു സജി സൂര്യ. സജി ചേട്ടന്‍ ആണ് ഷഫ്‌നയോട് സാന്ത്വനം പ്രോജക്റ്റ് വരുന്നു എന്നും അത് ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും ആണ് ചെയ്യുന്നത് എന്നും പറയുന്നതും. ചേട്ടന്‍ പറഞ്ഞിട്ടാണ് ഓഡിഷന് അറ്റന്‍ഡ് ചെയ്യാന്‍ പോകുന്നതും തെരെഞ്ഞെടുക്കുന്നതും എന്നും സജിന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജീവിതത്തതില്‍ ബോള്‍ഡ് ആണോ എന്ന് ചോദിച്ചാല്‍ ബോള്‍ഡ് തന്നെയാണ്. പക്ഷെ അത്ര വേഗം ആളുകളോട് അടുക്കാറില്ല. മിണ്ടി കഴിഞ്ഞാല്‍ പിന്നെ കുഴപ്പം ഇല്ല. കൂടുതല്‍ അടുക്കാന്‍ സമയം വേണം. അത് ജാഡ കൊണ്ട് അല്ല, ചമ്മല്‍ കൂടുതല്‍ കൊണ്ടാണ്. ശിവനെ പോലെ അത്രയും ദേഷ്യം ഇല്ലെങ്കിലും ദേഷ്യം ഉള്ള ആളുമാണ് എന്നും ഷഫ്‌ന സജിനെക്കുറിച്ച് പറയുന്നു.
ഞങ്ങള്‍ വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതര്‍ ആയതാണ്. വിവാഹത്തിലേയ്ക്ക് കടക്കുമ്പോള്‍ എന്റെ പ്രായം 24 ആയിരുന്നു. ഷഫ്‌നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടില്‍ പൂര്‍ണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ മിക്കതും സോള്‍വ് ആയിരുന്നു. ഷഫ്‌നയുടെ വീട്ടില്‍ ആയിരുന്നു പ്രശ്‌നം. ഇപ്പോള്‍ സോള്‍വായി വരുന്നു എന്ന് പറയാം. പ്രശ്‌നങ്ങള്‍ എങ്ങിനെയാണ് മറികടന്നത് എന്ന് ചോദിച്ചാല്‍, അതൊക്കെ അങ്ങ് കാലങ്ങള്‍ മായ്ച്ചുകളയും എന്ന് പറയില്ലേ, അതേപോലെ എല്ലാം സോള്‍വ് ആയി കൊണ്ടിരിക്കുന്നു. ഷഫ്‌ന എന്റെ ഭാഗ്യം ആണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പൂര്‍ണ്ണ തൃപ്തന്‍ ആണ് അവളില്‍. ഞാന്‍ ഒന്ന് നോക്കിയാല്‍ അവള്‍ക്ക് എല്ലാം മനസിലാകും എന്നേ പറയാന്‍ ആകൂ. എന്റെ മുഖം കണ്ടാല്‍, എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അവള്‍ക്ക് അത് മനസിലാകും. ഞാന്‍ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അവള്‍ എനിക്ക് വേണ്ടി ചെയ്തു വച്ചിട്ടുണ്ടാകും. ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ് എന്നും സജിന്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഇതുവരെ നല്ല രീതിയില്‍ എന്തുകൊണ്ട് എത്തിയില്ല എന്ന് ചോദിച്ചാല്‍ അവസരം ഞാന്‍ തേടി നടന്നിട്ടുണ്ട്. ഇപ്പോള്‍ ആണ് എല്ലാം സെറ്റ് ആയത്. അതൊക്കെ നമ്മളുടെ ഓരോ സമയവും ഭാഗ്യവും ഒക്കെ തന്നെയാണ്. അത് സമയം ആകുമ്പോള്‍ നടക്കും എന്ന് വിചാരിക്കാം. അതിനുവേണ്ടി ശ്രമിക്കും. സിനിമയില്‍ പരിഗണന കുറവ് എന്നൊന്നും പറയാന്‍ ആകില്ല. അവസരം കിട്ടുമ്പോള്‍ അല്ലെ നമ്മള്‍ തെളിയിക്കുക. പ്രൊഫഷന്‍ കൊണ്ട് നടന്‍ ആണോ എന്ന് ചോദിച്ചാല്‍ ചെയ്യാന്‍ ഇഷ്ടം ഉള്ളത് അഭിനയം മാത്രമാണ്. അഭിനയത്തിലേക്ക് എത്തും മുന്‍പേ ഞാന്‍ കാര്‍ ഷോ റൂമില്‍ സെയില്‌സില് ഉണ്ടായിരുന്നു. പിന്നെ മെഡിക്കല്‍ റെപ്പായി വര്‍ക്ക് ചെയ്തിട്ടുണ്ട്. അതൊക്കെ എന്റെ പ്രൊഫഷന്‍ അതാണ് എന്ന് വച്ച് വര്‍ക്ക് ചെയതത് അല്ല. ജീവിക്കാന്‍ വേണ്ടി മാത്രം ചെയ്ത ജോലിയാണ് അതൊക്കെ. ഇഷ്ടപ്പെട്ടു ചെയ്യുന്നത് അഭിനയം മാത്രമാണ് എന്നും സജിന്‍ വ്യക്തമാക്കി.
