Malayalam
സന്തോഷമായി ഇരിക്കുക കാരണം കൂടെ വരും, മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം!
സന്തോഷമായി ഇരിക്കുക കാരണം കൂടെ വരും, മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം!
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സല്ലാപത്തിൽ തുടങ്ങി ലളിതം സുന്ദരം വരെ എത്തി നിൽക്കുകയാണ് മഞ്ജുവിന്റെ അഭിനയ ജീവിതം . വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം 14 വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ മടങ്ങി എത്തിയത്. പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തിയത്.
ചിത്രത്തിനോടൊപ്പം കുറിച്ച വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലായത്. സന്തോഷമായി ഇരിക്കുക, കാരണം കൂടെ വരും എന്നായിരുന്നു നടി ചിത്രത്തിനൊപ്പം കുറിച്ചത്. കണ്ണട വെച്ചുള്ള നടിയുടെ സ്റ്റൈലൻ ചിത്രവും ക്യാപ്ഷനുമാണ് വൈറലായത്. മഞ്ജു കുറിച്ച വാക്കുകളെ ശരി വെച്ച് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട് . ആരാധകരുടെ കമന്റിന് മറുപടിയും മഞ്ജു നൽകിയിട്ടുണ്ട് .