നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമാപ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ലോഹിതദാസ്-സിബി മലയില്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ തനിക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സിനിമയെ കുറിച്ച് പറയുകയാണ് സിബി മലയില്‍.
‘ഞാന്‍ ചെയ്ത
സിനിമകളില്‍ എനിക്ക് റീമേക്ക് ചെയ്യണമെന്നു ഏറ്റവും ആഗ്രഹം തോന്നുന്ന ഒരേയൊരു
ചിത്രമേ ഉള്ളൂ. അത് ‘ദേവദൂതന്’ ആണ്. ഞാന്‍ ആഗ്രഹിച്ച വിധമല്ല അത്
മലയാളത്തിലെത്തിയത്. അത് ഇനി മലയാളത്തില്‍ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ചെയ്യാന്‍
സാധിക്കാത്തത് കൊണ്ട് മറ്റൊരു ഭാഷയില്‍, ഞാന്‍ ആ സിനിമയെ എങ്ങനെയാണോ കണ്ടത് അതേ
രീതിയില്‍ ചെയ്യണമെന്നുണ്ട്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി ഒരുപാട്
വിട്ടുവീഴ്ച ചെയ്ത സിനിമയാണ് ‘ദേവദൂതന്’.
ഞാനും രഘുനാഥ് പലേരിയും കൂടി ആ
സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം അതില്‍ മോഹന്‍ലാല്‍ ഇല്ലായിരുന്നു. ഏഴ്
വയസ്സുള്ള ഒരു കുട്ടിയായിരുന്നു അതിലെ പ്രധാന കഥാപത്രം. മോഹന്‍ലാല്‍ ഈ കഥ കേട്ട്
താല്പര്യം അറിയിച്ചതോടെ നിര്‍മ്മാതാവ് സിയാദ് കോക്കറിന് ഇത് മോഹന്‍ലാല്‍ സിനിമയായി
തന്നെ ചെയ്യണമെന്ന് ആഗ്രഹം തോന്നി.
കാരണം അതിന്റെ ക്യാന്‍വാസ് വീണ്ടും
വലുതാവുകയും മോഹന്‍ലാലിനെ പോലെ ഒരു നടന് വരുമ്പോള്‍ നിര്‍മ്മാതാവിനും അത്
സാമ്പത്തികമായി ഗുണം ചെയ്യുകയും ചെയ്യും. ആ നിലയില്‍ നിന്ന് ചെയ്തത് കൊണ്ട് ഞാന്‍
ആഗ്രഹിച്ച ഒരു സിനിമയായി ദേവദൂതന് എന്ന ചിത്രത്തെ എനിക്ക് പ്രേക്ഷകര്‍ക്ക്
മുന്നില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല’. അതുകൊണ്ട് അതിന്റെ റീമേക്ക് ഞാന്‍
ആഗ്രഹിക്കുന്നുണ്ട്’. സിബി മലയില്‍ പറയുന്നു.