വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തയ്യാറെന്ന് നടന് കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ 100നൂറു ശതമാനവും താന്‍ തയ്യാറാണെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.
അറിയപ്പെടുന്ന ഒരു കാലാകാരന് സ്ഥാനാര്‍ത്ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. മത്സരിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നേതൃത്വം തീരുമാനിക്കും എന്നും കൃഷ്ണകുമാര്‍ പറയുന്നു. പാര്‍ട്ടി അംഗത്വം ഇന്ന് തന്നാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും കൃഷ്ണകുമാര്‍ പറയുന്നു.
രാഷ്ട്രീയ
നിലപാടുകള്‍ തുറന്നു പറയുമ്പോള്‍ താനും സുരേഷ് ഗോപിയും മാത്രം എന്തുകൊണ്ട്
ട്രോളുകള്‍ക്കു വിധേയമാകുന്നുവെന്നും മമ്മൂട്ടിയെ എന്തു കൊണ്ടാണ്
വിമര്‍ശിക്കാത്തതെന്നും കൃഷ്ണകുമാര്‍ നേരത്തെ ചോദിച്ചിരുന്നു. എന്നാല്‍
വിമര്‍ശനങ്ങള്‍ക്ക് മുഖം കൊടുക്കുന്നില്ലെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്ഗോപിയും കൃഷ്ണകുമാറും
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് ലഭിക്കുന്ന
സൂചന.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...