Connect with us

നിരാശയിലാക്കാതെ വിക്രമിന്റെ ‘കോബ്ര’ ടീസര്‍; ഏറ്റെടുത്ത് ആരാധകര്‍

Malayalam

നിരാശയിലാക്കാതെ വിക്രമിന്റെ ‘കോബ്ര’ ടീസര്‍; ഏറ്റെടുത്ത് ആരാധകര്‍

നിരാശയിലാക്കാതെ വിക്രമിന്റെ ‘കോബ്ര’ ടീസര്‍; ഏറ്റെടുത്ത് ആരാധകര്‍

ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തുവാണ് കോബ്ര തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകത ആണ്. ഏഴ് വ്യത്യസ്ത ലുക്കുകളില്‍ വിക്രം പ്രത്യക്ഷ്യപ്പെടുന്ന കോബ്ര ഒരു ത്രില്ലര്‍ ചിത്രമാണ്.

ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമ കൂടിയായ കോബ്രയില്‍ നായികയാകുന്നത് കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ്. മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഏറെ നാളുകള്‍ക്ക് ശേഷം ആരാധകരെ തൃപിതിപ്പെടുത്തുന്ന ചിത്രമെന്നാണ് ടീസര്‍ കണ്ട എല്ലാവര്‍ക്കും പറയുവാനുള്ളത്. വിക്രമിന്റെ ആരാധകരടക്കം എല്ലാവരും ടീസര്‍ ഏറ്റെടുത്തിരിക്കുകയാണ്.

എ.ആര്‍ റഹ്മാനാണ് ചിത്രത്തിലെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്!രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

More in Malayalam

Trending