‘സിനിമയിലേക്ക് ഇല്ല, വേണ്ട എന്ന് പറയാനാണ് ലോകേഷിന്റെ ഫോണ്‍ എടുത്തത്; റോളക്‌സിലേക്ക് വന്നതിനെ പറ്റി സൂര്യ !
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സിനിമയിലെ നായകനൊപ്പം ശ്രദ്ധ നേടിയ കഥാപാത്രമാണ് റോളകസ്. സിനിമയില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു സൂര്യയുടേത്. മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ വെറും അഞ്ച് മിനിറ്റ് മാത്രമാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്.സൂര്യ അവതിരിപ്പിച്ച കഥാപാത്രത്തിന്റെ ക്ലൈമാക്സ് സീൻ പ്രേക്ഷകർ ഏറ്റെടിത്തിരുന്നു. എന്നാൽ ഇത് വേണ്ട എന്ന് പറയാനാണ് ലോകേഷ് കനകരാജ് ആദ്യം വിളിച്ചപ്പോൾ തീരുമാനിച്ചത് എന്നാണ് സൂര്യ പറയുന്നത്.
2022 ഫിലിം ഫെയര്‍ അവാര്‍ഡിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം റോളക്സിനെ കുറിച്ച് പറഞ്ഞത്. ‘സിനിമയിലേക്ക് ഇല്ല, വേണ്ട എന്ന് പറയാനാണ് ലോകേഷിന്റെ ഫോണ്‍ എടുത്തത്. എന്നാൽ അദ്ദേഹം പറഞ്ഞത് ഇത് ചെയ്യണമെന്നാണ്. അവസാന നിമിഷം എടുത്ത തീരുമാനമായിരുന്നു അത്. നിങ്ങളുടെയെല്ലാം സ്‌നേഹത്തിന് നന്ദി. ആ കഥാപാത്രത്തിന് ഇത്രയും സ്‌നേഹം കിട്ടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതിയിരുന്നില്ല. റോളക്‌സ് എപ്പോള്‍ വരുമെന്നുള്ളത് ഉടൻ പറയാനാകില്ല. വരുവാണെങ്കില്‍ ആ കഥാപാത്രം ചെയ്യും,’ സൂര്യ പറഞ്ഞു.
വിക്രം സിനിമയിൽ അതിഥി വേഷത്തിൽ വളരെ ചെറിയ സ്ക്രീൻ സ്പേസ് മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും സൂര്യയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘സൂര്യ 42’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് നിര്‍മിക്കുന്നത്. ബോളിവുഡ് നടി ദിഷാ പടാനിയാണ് നായിക.
