Malayalam
അഭിനയത്തിനു പുറമെ നിര്‍മ്മാണത്തിലേയ്ക്കും തിരിഞ്ഞ് അനൂപ് മേനോന്‍
അഭിനയത്തിനു പുറമെ നിര്‍മ്മാണത്തിലേയ്ക്കും തിരിഞ്ഞ് അനൂപ് മേനോന്‍
നിര്‍മ്മാണ രംഗത്തേയ്ക്കും ചുവടുവെയ്ക്കാനൊരുങ്ങി നടനും സംവിധായകനുമായ അനൂപ് മേനോന്‍. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന പേരിലാണ് നിര്‍മ്മാണ കമ്പനി. ആദ്യമായി നിര്‍മ്മിക്കാന്‍ പോകുന്ന ചിത്രം ‘പത്മ’ ആണെന്നും പ്രഖ്യാപിച്ചു. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ എത്തിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയമായിരുന്നു. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് നിര്‍മ്മാണം. അനൂപ് മേനോന്‍, മഹാദേവന്‍ തമ്പി, ബാദുഷ എന്‍.എം, ദുന്ദു രഞ്ജിവ്, സിയാന്‍ ശ്രീകാന്ത്, അനില്‍ ജി എന്നിവരാണ് പത്മയുടെ അണിയറപ്രവര്‍ത്തകര്‍.
2002ല്‍ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലേക്ക് എത്തിയത്. തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, കേരള കഫെ, പ്രമാണി, കോക്ടെയ്ല്‍, ട്രാഫിക്, പ്രണയം, ട്രിവാന്‍ഡ്രം ലോഡ്ജ്, പാവാട, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാന്‍ അനൂപ് മേനോന് കഴിഞ്ഞു.
