Connect with us

പ്രേക്ഷകര്‍ സ്വീകരിച്ച അഞ്ജലിയുടെ പകുതി ക്രെഡിറ്റ് ഒരാള്‍ക്കു കൂടി നല്‍കണമെന്ന് ഗോപിക

Malayalam

പ്രേക്ഷകര്‍ സ്വീകരിച്ച അഞ്ജലിയുടെ പകുതി ക്രെഡിറ്റ് ഒരാള്‍ക്കു കൂടി നല്‍കണമെന്ന് ഗോപിക

പ്രേക്ഷകര്‍ സ്വീകരിച്ച അഞ്ജലിയുടെ പകുതി ക്രെഡിറ്റ് ഒരാള്‍ക്കു കൂടി നല്‍കണമെന്ന് ഗോപിക

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ നമ്പര്‍ വണ്ണായി നില്‍ക്കുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ റേറ്റിംഗിലും നമ്പര്‍ വണ്‍ തന്നെയാണ്. പ്രേക്ഷകരുടെ പ്രിയതാരമായ ചിപ്പി പ്രധാന കഥാപാത്രമായി എത്തുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

മോഹന്‍ലാല്‍ ചിത്രം ബാലേട്ടനിലൂടെ ബാലതാരമായി എത്തിയ ഗോപികയും പരമ്പരയിലുണ്ട്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സഹോദരി കീര്‍ത്തനയും ചിത്രത്തില്‍ ഗോപികയ്ക്ക് ഒപ്പം വേഷം ഇട്ടിരുന്നു.കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇരുവരും. ഗോപിക ഇപ്പോള്‍ ആയുര്‍വേദ ഡോക്ടറാണ്. അനുജത്തി കീര്‍ത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്. ഇരുവരും സീരിയല്‍ രംഗത്ത് സജീവമാണ് ഇപ്പോള്‍.

പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച അഞ്ജലി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കുന്ന ആളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ഗോപിക. തനിക്ക് ശബ്ദം നല്‍കുന്നത് തിരുവനന്തപുരം സ്വദേശിയും, ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാര്‍വതി പ്രകാശ് ആണ് എന്നാണ് അടുത്തിടെ ഗോപിക പറഞ്ഞത്. തന്റെ അഞ്ജലിയെ പ്രേക്ഷകര്‍ സ്വീകരിച്ചു എങ്കില്‍ അതിന്റെ പകുതി ക്രെഡിറ്റ് പാര്‍വതിക്ക് ഉള്ളത് ആണെന്നും ഗോപിക പറഞ്ഞിരുന്നു. സ്‌റ്റേറ്റ് അവാര്‍ഡ് ജേതാവായ പാര്‍വതി നിരവധി കഥാപത്രങ്ങള്‍ക്ക് ആണ് ശബ്ദം നല്‍കി വരുന്നത്.

കുടുംബബന്ധത്തിന്റെ കഥ പറയുന്ന സീരിയലില്‍ ചിപ്പിയുടെ ഭര്‍ത്താവായി രാജീവ് പരമേശ്വരന്‍ ആണ് വേഷമിടുന്നത്. സീരിയല്‍ രംഗത്തെ മുന്‍നിര താരങ്ങളും പരമ്പരയിലുണ്ട്. ചിപ്പി തന്നെയാണ് സീരിയലിന്റെ നിര്‍മ്മാണവും. സാന്ത്വനം സീരിയലിലെ താരങ്ങളെല്ലാം തന്നെ ലൊക്കേഷന്‍ വിശേഷങ്ങളും എല്ലാം പങ്ക് വെച്ച് സോഷ്യല്‍ മീഡിയയിലും സജീവമാണ്.

More in Malayalam

Trending

Recent

To Top