മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയ ലോകത്ത് എത്തിയ മിയ ബിഗ്സ്ക്രീനിലേയ്ക്ക് എത്തുകയായിരുന്നു.
നടിയായും സഹനടിയായും എല്ലാം തിളങ്ങിയ താരം ഇപ്പോള്‍, വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത് നില്‍ക്കുകയാണ് താരം.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പൃഥിരാജ് മുംബൈ പോലീസില്‍ ചെയ്ത സ്വവര്‍ഗാനുരാഗി കഥാപാത്രം പോലെ ഒരു റോള്‍ കിട്ടിയാല്‍ ചെയ്യുമോ? എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ഐറ്റം സോങ്ങ് ചെയ്യാന്‍ താത്പര്യമില്ല. അല്ലാതെയുള്ള ഏത് തരം റോളുകളും ഇഷ്ടമാണ്. ഒരു അടിച്ചു പൊളി പാട്ടില്‍ നൃത്തം ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
മുംബൈ പോലീസില്‍ പൃഥ്വിരാജ് ചെയ്ത പോലെ ഒരു സ്വവര്‍ഗാനുരാഗ കാഥാപാത്രം വന്നാല്‍ അത് സ്വീകരിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല. അതില്‍ മടി കാണിക്കില്ല’ എന്നും മിയ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെയും ഭര്‍ത്താവിന്റെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ബിസിനസുകാരനായ അശ്വിന് ഫിലിപ്പും മിയയുമായുള്ള വിവാഹം കഴിഞ്ഞ ലോക്ക് ഡൗണ്‍ വേളയിലായിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...