News
‘ഏത് സാഹചര്യവും മികച്ചതാക്കൂ…’, കേരളത്തിലെ മഴ ആസ്വദിച്ച് സണ്ണി ലിയോണ്‍, കമന്റുകളുമായി ആരാധകരും താരങ്ങളും
‘ഏത് സാഹചര്യവും മികച്ചതാക്കൂ…’, കേരളത്തിലെ മഴ ആസ്വദിച്ച് സണ്ണി ലിയോണ്‍, കമന്റുകളുമായി ആരാധകരും താരങ്ങളും
തെന്നിന്ത്യയിലാകെ ആരാധകരുളള ബോളിവുഡ് താര സുന്ദരിയാണ് സണ്ണി ലിയോണ്‍. സണ്ണി മലയാളത്തില്‍ ആദ്യമായി നായികയായി എത്തുന്ന ‘ഷീറോ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
പിന്നാലെ ഇടയ്ക്ക് താരം അവധി ആഘോഷിക്കാന്‍ കേരളത്തിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം വീണ്ടും കേരളത്തിലെത്തിയിരിക്കുകയാണ് താരം. കേരളത്തില്‍ മഴക്കാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
ഏത് സാഹചര്യവും മികച്ചതാക്കൂ… എന്നാണ് താരം ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. ഇത് മൂന്നാര്‍ അല്ലെ എന്നുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.
മനോഹരമായ വെള്ളച്ചാട്ടം പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. മഴയത്ത് നൃത്ത ചുവടുകളും താരം ചെയ്യുന്നുണ്ട്. നിരവധി ആരാധകരും താരങ്ങളുമുള്‍പ്പെടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
രംഗീല, വീരമാദേവി തുടങ്ങിയ സിനിമകളും സണ്ണിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം സംവിധായകന് ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘ഷീറോ’.
