നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നിഴല്‍. നയന്‍താരയെ പോലെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന ഒരു അഭിനേത്രിയില്‍ മാതമേ വേഷം ഭദ്രമായിരിക്കൂ എന്ന് കഥ കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായിരുന്നുവെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന് പറഞ്ഞു.
സൗത്ത് ഇന്ത്യയില്‍ തിരക്കുള്ള താരമായി നിറഞ്ഞു നില്‍ക്കുമ്പോഴും മലയാളത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് അവര്‍ സന്തോഷത്തോടെ നിഴല്‍ ടീമിനൊപ്പം ചേര്‍ന്നെന്നും കുഞ്ചാക്കോ ബോബന് പറയുന്നു.
‘അതിജീവനത്തിലൂടെയാണ് സിനിമയില്‍ ഏതൊരു വ്യക്തിയും ഉയരങ്ങളിലേക്ക് ചുവടുവെക്കുന്നത്. പലതരത്തിലുള്ള പ്രതിസന്ധികളെ വകഞ്ഞുമാറ്റിയുള്ള ചിട്ടയായ യാത്രയാണ് നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന ബ്രാന്റിലേക്ക് ഉയര്‍ത്തിയതെന്ന് അവരെ അടുത്തറിഞ്ഞ പ്പോള്‍ മനസ്സിലായി.
സിനിമയോടും അഭിനയത്തോടും തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് നയന്‍താര ഇടപെടുന്നത്. ജോലിയിലുള്ള കൃത്യനിഷ്ഠയും പ്ലാനിങ്ങും അതിശയിപ്പിക്കുന്നതാണ്. ഒരുദിവസത്തെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി പോകുമ്പോള്‍ അടുത്ത ദിവസം ചിത്രീകരിക്കുന്ന സീനുകളെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കും.
അതിനനുസരിച്ച് വസ്ത്രവും മേക്കപ്പും ചെയ്താണ് അവര്‍ പിറ്റേദിവസം ലൊക്കേഷനിലെത്തുന്നത്. കഥാപാത്രത്തിന്റെ ലുക്കും സീനുകളും പൂര്‍ണ്ണതയിലേക്കെത്തിക്കാനുള്ള പ്ലാനിങ്ങും ഹോംവര്‍ക്കും എഫര്‍ട്ടും അവരുടെ ഭാഗത്തുനിന്ന് വലിയതോതില്‍ ലഭിച്ചിരുന്നു.
ഇമേജിന്റെ ഭാരം ലൊക്കേഷനിലുള്ളവര്‍ക്കൊന്നും ബാധ്യതയായി മാറിയില്ല. അവിചാരിതമായി ഷൂട്ടിങ് പ്ലാനുകള്‍ മാറിയാല്‍ പോലും അതിനനുസരിച്ച് നമ്മളോടൊപ്പം ചേര്ന്നുനില്ക്കാന് അവര്‍ മനസ്സുകാണിച്ചു. യൂണിറ്റിലെ എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ഡൗണ്‍ ടു എര്‍ത്തായ ഒരു താരത്തെയാണ് താന്‍ അവരില്‍ കണ്ടതെന്നും കുഞ്ചാക്കോ ബോബന് പറയുന്നു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....