Malayalam
ടീച്ചറുടെ പിൻഗാമി, കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി; ആശംസകളുമായി സിനിമ ലോകം
ടീച്ചറുടെ പിൻഗാമി, കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി; ആശംസകളുമായി സിനിമ ലോകം

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും.
ആരോഗ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വീണ ജോർജിന് അഭിനന്ദനവുമായി സിനിമ ലോകം. അജു വർഗീസ്, റിമ കല്ലിങ്കൽ തുടങ്ങി നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
‘ടീച്ചറുടെ പിൻഗാമി. കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി. ആറന്മുളയുടെ സ്വന്തം വീണാജോർജ്. എം എസ് ഫിസിക്സ്, ബി. എഡ് എന്നിവയിൽ റാങ്കോടെ വിജയം. ഇന്ത്യാവിഷൻ, മനോരമ, കൈരളി, റിപ്പോർട്ടർ, ടിവി ന്യൂ ചാനലുകളിൽ 16 വർഷത്തോളം പ്രവർത്തിച്ചു. ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ആദ്യ മാധ്യമ പ്രവർത്തക. കേരളസാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം. പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാമന്ത്രി. നിയുക്തആരോഗ്യമന്ത്രിക്ക് ആശംസകൾ’, അജു വർഗീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ആരോഗ്യമന്ത്രി വീണ ജോർജിന് എല്ലാവിധ ആശംസകളും. പ്രളയ ദുരിതാശ്വാസ പ്രവർത്തന സമയത്തെ നിങ്ങളുടെ ശക്തമായ നേതൃത്വപാടവം ഓർക്കുന്നു’, റിമ കല്ലിങ്കൽ പറഞ്ഞു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...