ബോധപൂര്‍വം സിനിമയില്‍ നിന്നും സിനിമയുടെ തിരക്കില്‍ നിന്നും മാറി നിന്നൊരു കാലം ഉണ്ടായിരുന്നു, കൊവിഡ് കാലത്ത് താന്‍ കേട്ട ഏറ്റവും നല്ല തമാശയെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

ഒരു അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗണ്‍ വേളയില്‍ സിനിമ എഴുതാനോ സംവിധാനം ചെയ്യാനോ ഈ സമയത്ത് തോന്നിയോ എന്ന ചോദ്യത്തിന് രസകരമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
ഇതാണ് ഈ കൊവിഡ് കാലത്ത് താന്‍ കേട്ട ഏറ്റവും നല്ല തമാശയെന്ന് പറയുകയാണ് ചാക്കോച്ചന്‍. അങ്ങനെയൊരു പ്ലാനും തനിക്കില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
മലയാള സിനിമാ വ്യവസായം മെച്ചപ്പെട്ട് വരുന്ന അവസ്ഥയിലാണ് കൊവിഡ് പ്രതിസന്ധി ഉണ്ടാകുന്നത്. കഴിഞ്ഞപോയ കുറച്ചുമാസക്കാലം നമ്മളെ സംബന്ധിച്ച് നല്ലതല്ല. എങ്കിലും വെല്ലുവിളിയേയും പ്രതിസന്ധിയേയും സിനിമ മറികടക്കാന്‍ സാധിക്കും.
അതിനനുസരിച്ച് പരുവപ്പെടാന്‍ എല്ലാവരും തയ്യാറാവുകയും ആ വെല്ലുവിളി ഏറ്റെടുക്കുകയും വേണം. ഗുണത്തിലും ഉള്ളടക്കത്തിലുമാണ് ഇനി പ്രാധാന്യം ഉണ്ടാവുക. തീര്‍ച്ചയായും കണ്ടന്റ് തന്നെയാവും ഇനി സിനിമയിലെ നായകന്‍.
ബോധപൂര്‍വം സിനിമയില്‍ നിന്നും സിനിമയുടെ തിരക്കില്‍ നിന്നും മാറി നിന്നൊരു കാലം ഉണ്ടായിരുന്നു. പക്ഷേ അതും ഇതുമായി താരതമ്യം ചെയ്യാനാവില്ലെന്നും രണ്ടും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.