Connect with us

കരുത്തുറ്റ ചിത്രമാണ്, തീപ്പൊരി പ്രസംഗവും പൊങ്ങച്ചവുമില്ല, തികച്ചും സത്യസന്ധമായ ചിത്രങ്ങള്‍; നായാട്ടിനെയും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെയും പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത്ത

Malayalam

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്നീ ചിത്രങ്ങളെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത്ത.

ഇരുചിത്രങ്ങളും മികച്ചതാണെന്ന് ഹന്‍സല്‍ മേത്ത കുറിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായം തുറന്ന്് പറഞ്ഞത്.

കരുത്തുറ്റ ചിത്രമാണ് നായാട്ട്. ഉദ്വേഗം സൃഷ്ടിക്കുന്നതും സൂക്ഷ്മത പുലര്‍ത്തിയതുമായ സിനിമ ആണ്.അതിഗംഭീരമായ കഥാപാത്രങ്ങള്‍, മികച്ച സംവിധാനവും അഭിനയവും, എല്ലാവരും കാണുക എന്നാണ് ഹന്‍സല്‍ മേത്ത കുറിച്ചത്.

അതിശക്തമായ വിഷയത്തെ വളരെ ലളിതമായി അവതരിപ്പിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നാണ് ചിത്രത്തെ കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.

തീപ്പൊരി പ്രസംഗമില്ല, പൊങ്ങച്ചമില്ല, തികച്ചും സത്യസന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലിഗഡ്, ഒമെര്‍ത്ത, സ്‌കാം 1992 (വെബ് സീരീസ്) എന്നിവ ഒരുക്കിയ സംവിധായകനാണ് ഹന്‍സല്‍ മേത്ത.

Continue Reading

More in Malayalam

Trending