Connect with us

മമ്മൂട്ടിയുടെ നായികയായി ജ്യോതിക; പേരിൽ ഒളിപ്പിച്ച ട്വിസ്റ്റുമായി ജിയോ ബേബി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ!

Movies

മമ്മൂട്ടിയുടെ നായികയായി ജ്യോതിക; പേരിൽ ഒളിപ്പിച്ച ട്വിസ്റ്റുമായി ജിയോ ബേബി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ!

മമ്മൂട്ടിയുടെ നായികയായി ജ്യോതിക; പേരിൽ ഒളിപ്പിച്ച ട്വിസ്റ്റുമായി ജിയോ ബേബി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ!

ദ ഗ്രേറ്ര് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കേറ്ററിംഗ് സർവീസ് തുടങ്ങിയ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു.ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ജ്യോതികയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പോസ്റ്ററിനൊപ്പം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.ഒരു പഴയ ആല്‍ബത്തില്‍ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോ കണക്കെയാണ് മനോഹരമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്‍തിരിക്കുന്നത്. ആന്‍റണി സ്റ്റീഫന്‍ ആണ് പോസ്റ്റര്‍ ഡിസൈനര്‍.

കാതൽ എന്നാണ് സിനിമയുടെ പേര് .കേൾക്കുമ്പോൾ തമിഴിൽ പ്രണയം പ്രണയം എന്ന അർത്ഥം വരുന്ന കാതൽ എന്ന വാക്കാണ് ഇതെന്ന് തോന്നുമെങ്കിലും കാതിലിനോപ്പം ദി കോർ എന്നു കൂടി പോസ്റ്ററിലെ പേരിലുണ്ട് .ഇതോടെ ഏറ്റവും പ്രധനം എന്ന അർത്ഥം വരുന്ന മലയാളത്തിലെ കാതലാണ് ചിത്രത്തിന്റെ പേരെന്ന് വ്യക്തം .

റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ.നാളെ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം : സാലു കെ. തോമസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, എഡിറ്റിംഗ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ് . ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം. പി. ആർ. ഒ : പ്രതീഷ് ശേഖർ.

More in Movies

Trending

Recent

To Top