News
കബാലിയിലെ ‘നെരുപ്പ് ഡാ’ എന്ന ഗാനത്തിന്റെ ഗായകനായ അരുണ്‍രാജ കാമരാജിന്റെ ഭാര്യ സിന്ദുജ കോവിഡ് ബാധിച്ച് മരിച്ചു
കബാലിയിലെ ‘നെരുപ്പ് ഡാ’ എന്ന ഗാനത്തിന്റെ ഗായകനായ അരുണ്‍രാജ കാമരാജിന്റെ ഭാര്യ സിന്ദുജ കോവിഡ് ബാധിച്ച് മരിച്ചു
തമിഴ് സംവിധായകനും ഗായകനുമായ അരുണ്‍രാജ കാമരാജിന്റെ ഭാര്യ സിന്ദുജ അന്തരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അരുണും കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
അരുണ്‍രാജ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത് പിസ എന്ന സിനിമയിലൂടെയാണ് ഗാനരചയിതാവായിട്ടാണ് അരങ്ങേറ്റം. രാജാ റാണി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്കും കടന്നു.
ശിവകാര്ത്തികേയന് ചിത്രം കനായിലൂടെ സംവിധായകനുമായി. ഇന്ത്യന്‍ ക്രിക്കറ്റ് താരമാകാന്‍ ഒരു യുവതി നടത്തുന്ന പരിശ്രമങ്ങളാണ് ഈ ചിത്രത്തിന്റെ മുഖ്യ പ്രമേയം.
ദിപു നൈനാന് തോമസ്, അരുണ്‍ രാജ കാമരാജ്, റാബിറ്റ് മാക് എന്നിവര്‍ ചേര്‍ന്നാണ് സാവല് എന്ന ഗാനം ആലപിച്ചിരിക്കുന്നത്. മാത്രമല്ല, ശിവാകാര്ത്തികേയന്റെ മകളും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
ഈ ഗാനവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. സത്യരാജ്, ധര്‍ശന്‍, ഇളവരാശ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാര്‍ത്തികേയനാണ് നിര്‍മ്മാണം.
രജനികാന്ത് ചിത്രമായ സൂപ്പര്‍ ഹിറ്റ് ചിത്രമായ കബാലിയിലെ ഏറെ പ്രശസ്തമായ ‘നെരുപ്പ് ഡാ’ എന്ന ഗാനം പാടിയിരിക്കുന്നതും അരുണ്‍രാജയാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച ഗാനങ്ങളില്‍ ഒന്നാണ് ഇത്.
