മമ്മൂട്ടിയും മോഹന്‍ലാലും തന്നോട് കാട്ടുന്ന വാത്സല്യം തന്റെ അച്ഛനോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമാണ്, സിനിമയിലുള്ള പലരും തന്നെ പപ്പു എന്നാണ് വിളിക്കുന്നതെന്ന് ബിനു പപ്പു

ഓപ്പറേഷന് ജാവ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ബിനു പപ്പു. പ്രശസ്ത നടന് കുതിരവട്ടം പപ്പുവിന്റെ മകന് അച്ഛന്റെ പാത പിന്തുടര്ന്നാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കം പ്രമുഖ താരങ്ങള്‍ തന്നോട് കാട്ടുന്ന വാത്സല്യം തന്റെ അച്ഛനോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമാണെന്നാണ് ബിനു പറയുന്നത്. സിനിമയിലുള്ള പലരും തന്നെ പപ്പു എന്നാണ് വിളിക്കുന്നതെന്നും ബിനു പറഞ്ഞു.
കോഴിക്കോട്ടുനിന്ന് ഡിഗ്രി പൂര്‍ത്തിയാക്കി 2003ല്‍ ബംഗളൂരുവില്‍ അനിമേഷന്‍ കോഴ്സ് പഠിച്ചു. ഫ്ലൂയിഡ് സിജിഐ എന്ന കമ്പനിയില്‍ ജോലികിട്ടി. അവിടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വരെയായി.
വിഎഫ്എക്സില്‍ ഒക്കെയാണ് അവിടെയും ജോലി ചെയ്തതെങ്കിലും അഭിനയം, സംവിധാനം എന്നീ മേഖലകളില്‍ എത്തിപ്പെടുമെന്ന് ഞാന്‍ പോലും വിചാരിച്ചതല്ല.
ഒരുപാട് നടന്മാരുടെ മക്കളെ വച്ച് ചെയ്ത ‘ഗുണ്ട’ എന്നൊരു സിനിമയിലേക്ക് നിര്‍ബന്ധിച്ചു ക്ഷണിച്ചപ്പോള്‍ വെറുമൊരു കൗതുകത്തിന് ചെയ്തുതുടങ്ങിയത്.
പിന്നെയാണ്, ഗ്യാംഗ്സ്റ്റര്‍, റാണി പത്മിനി എന്നീ സിനിമയിലൊക്കെ ആഷിക് അബു ചേട്ടന് വിളിക്കുന്നത്. റാണി പത്മിനിയുടെ ക്രൂവില്‍ ആളുകള്‍ കുറവായതുകൊണ്ട് സംവിധാനത്തില്‍ സഹായിച്ചു.
ഒരു താല്‍പ്പര്യവും കൗതുകവും തോന്നി ആഷിക്കേട്ടനോട് അസിസ്റ്റന്റ് ആയിക്കോട്ടെ എന്ന് ചോദിക്കുകയുമായിരുന്നു എന്നും ബിനു മുമ്പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...