Connect with us

റോഷനോട് പറഞ്ഞപ്പോള്‍ അവന് നൂറിനുമായി അഭിനയിക്കാന്‍ സിങ്ക് ഇല്ല, പടം ഇറങ്ങിയിട്ടില്ല അപ്പോഴേക്കും എന്റെ നായിക ഇന്നയാള്‍ വേണമെന്നൊക്കെ പറയുക എന്ന് പറഞ്ഞാല്‍ എന്താ അത്! അങ്ങനെ ആ പദ്ധതി ഉപേക്ഷിച്ചു

Malayalam

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ജാനാ മേരെ ജാനാ’ എന്ന ഗാനം ഇപ്പോള്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ഗാനം ആദ്യം ഒരു സിനിമയാക്കാന്‍ ആയിരുന്നു പദ്ധതിയെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു എന്നും തുറന്ന് പറയുകയാണ് ഒമര്‍ ലുലു ഇപ്പോള്‍.

‘ഒരു മില്യണ്‍ എത്തിയിരിക്കുന്നു. ഈ ലോക്ക്ഡൗണ്‍ സമയത്ത് ഇതൊക്കെയാണ് ഒരു സന്തോഷം. ഈ ഗാനം നൂറിനെയും റോഷനെയും വെച്ച് പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്നൊരു സിനിമയ്ക്കായി പ്ലാന്‍ ചെയ്തിരുന്നു.

മലബാര്‍ പശ്ചാത്തലമാക്കി ഒരു കോളേജ് ലവ് സ്റ്റോറി. അതിന്റെ ഭാഗമായി ഞാന്‍ ഈ കഥ റോഷനുമായി സംസാരിച്ചു. അപ്പോള്‍ അവന് നൂറിനുമായി അഭിനയിക്കാന്‍ സിങ്ക് ഇല്ല, പ്രിയയുമായി അഭിനയിക്കാന്‍ ആണ് സിങ്കമെന്നും പറഞ്ഞു.

പടം ഇറങ്ങിയിട്ടില്ല അപ്പോഴേക്കും എന്റെ നായിക ഇന്നയാള്‍ വേണമെന്നൊക്കെ പറയുക എന്ന് പറഞ്ഞാല്‍ എന്താ അത്. എനിക്ക് അത് ഭയങ്കര വിഷമമായി. അങ്ങനെ ഞാന്‍ ആ പദ്ധതി ഡ്രോപ്പ് ചെയ്തു.

പിന്നെ അഫ്നാദ് എന്നൊരു പയ്യനെ വെച്ച് ചെയ്യാമെന്ന് കരുതി. എന്നാല്‍ ആ വൈബ് അങ്ങ് പോയി. ഈ പാട്ട് എന്റെ ഫോണില്‍ കിടക്കുന്നുണ്ടായിരുന്നു.

ആല്‍ബം ചിത്രീകരണ സമയത്ത് ഈ പാട്ട് ഞാന്‍ ജുമാനയെ കേള്‍പ്പിച്ചു. ജുമാനയ്ക്ക് ആ ഗാനം വളരെ ഇഷ്ടമായി. എന്നെയും അജ്മലിനെയും വെച്ച് ആ ഗാനം ചെയ്യൂ ഇക്ക എന്ന് ജുമാന പറഞ്ഞു.

അങ്ങനെയാണ് ഈ ഗാനം ചിത്രീകരിച്ചത്. ആ സിനിമ പുറത്തിറങ്ങാത്തത് കൊണ്ട് നഷ്ടം റോഷന് തന്നെ. നൂറിന് പിന്നെയും സിനിമകളൊക്കെ റിലീസുണ്ടായി. എന്നാല്‍ റോഷന് വേറെ സിനിമകള്‍ ഒന്നും തന്നെ ലഭിച്ചില്ല.

Continue Reading
You may also like...

More in Malayalam

Trending