ഡബ്ലൂ സി സി പോലെയുള്ള സംഘടനകള്‍ വളരെ നല്ലതാണ്, പക്ഷേ അത് മാത്രം പോര; ബിനു പപ്പു
പ്രശസ്ത ചലച്ചിത്ര താരം കുതിരവട്ടം പപ്പുവിൻ്റെ മകനാണ് നടൻ ബിനു പപ്പു. 2014ൽ പുറത്തിറങ്ങിയ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ബിനു കടന്നുവരുന്നത്. സലിം ബാബ സംവിധാനം ചെയ്ത ചിത്രത്തിൽ ക്രിസ്റ്റിൻ എന്ന കഥാപാത്രത്തെയാണ് ബിനു അവതരിപ്പിച്ചത്. അഭിനേതാവായി മാത്രമല്ല സിനിമയുടെ അണിയറയിലും ബിനും സജീവമാണ്. സിനിമയിലെ സ്ത്രീകളെക്കുറിച്ചും സമൂഹത്തിന്റെ ധാരണകളെക്കുറിച്ചും ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. ഡബ്ലൂ സി സി എന്ന സംഘടനയെക്കുറിച്ചും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെക്കുറിച്ചും താരം പറയുന്നതിങ്ങെയാണ്…
ആളുകളെ അഭിനന്ദിക്കുക എന്നത് നമ്മുടെ സമൂഹത്തില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അതിപ്പൊ ഏത് കാര്യത്തിലായാലും മനസ് തുറന്ന് അഭിനന്ദിക്കാന്‍ വലിയ പ്രയാസമാണ്. പ്രശസ്തി നേടുന്ന കാര്യമാണെങ്കില്‍ പോലും അവരെ അംഗീകരിക്കുക, അഭിനന്ദിക്കുക എന്ന് പറയുന്നത് നമ്മുടെ സമൂഹത്തിന് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ്. സിനിമ പുരുഷന്മാര്‍ക്ക് മാത്രം ജോലി ചെയ്യാന്‍ പറ്റുന്ന ഇടമല്ല. പക്ഷേ ഇന്നും അത്തരം തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ധാരണകള്‍ തിരുത്തി മുന്നിലേയ്ക്ക് വരുന്ന സ്ത്രീകളെ മനസ് തുറന്ന് അഭിനന്ദിക്കാന് മടികാണിക്കേണ്ടതില്ല.
സിനിമയിലെ ഒട്ടേറെ മേഖലകളില്‍ സ്ത്രീകളുണ്ട്. അസിസ്റ്റന്റ് ഡയറക്ടറഫായി സ്ത്രീകള്‍ വരുന്നതിനോട് ഇന്നും പലര്‍ക്കും താല്‍പ്പര്യമില്ല. അതിന് അവര്‍ പറയുന്ന കണങ്ങള്‍ ഏറെയാണ്. ഞാന്‍ ഒരിയ്ക്കലും എന്റെ അസിസ്റ്റന്റായി വരുന്നവരെ സ്ത്രീകള്‍, പുരുഷന്മാര്‍ എന്നൊന്നും വേര്‍തിരിച്ച് കാണാറില്ല. പക്ഷേ പെണ്‍ുട്ടികള്‍ വന്നാല്‍ അവര്‍ക്ക് താമസ സൗകര്യം ഒരുക്കുക സേഫ്റ്റി ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ പലരും അവരെ തിരഞ്ഞെടുക്കാന്‍ മടികാണിക്കുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ ഇതിലൊക്കെ വലിയ രീതിയിലുള്ള മാറ്റങ്ങളും വന്ന് തുടങ്ങിയിട്ടുണ്ട്.
ഡബ്ലൂ സി സി പോലെയുള്ള സംഘടനകള്‍ വളരെ നല്ലതാണ്, പക്ഷേ അത് മാത്രം പോര. ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കേണ്ട ഒരുപാട് കാര്യങ്ങള ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതൊരിയ്ക്കലും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല. പുരുഷന്മാരും ഇടപെടണം, എന്താണ് പ്രശ്‌നമെന്ന് അറിയണം. അല്ലാതെ ഇരുന്ന് സംസാരിക്കാന്‍ വളരെ എളുപ്പമാണ്. ഫേസ്ബുക്കിലൂടെ സമരം ചെയ്യാന്‍ എളുപ്പമാണ്, റോഡില്‍ ഇറങ്ങി സമരം ചെയ്യാനാണ് പ്രയാസമെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.