Malayalam
ഡബ്ബിംഗ് ഒരു പ്രൊഫഷന്‍ ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല, നല്ലൊരു കല്യാണമൊക്കെ കഴിച്ചു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു ചിന്ത
ഡബ്ബിംഗ് ഒരു പ്രൊഫഷന്‍ ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല, നല്ലൊരു കല്യാണമൊക്കെ കഴിച്ചു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു ചിന്ത
മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നിരവധി നടിമാരിലൂടെ ശബ്ദസാന്നിധ്യമായി എത്തിയിരുന്ന ഭാഗ്യലക്ഷ്മി ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നിലെ മത്സാരാര്‍ത്ഥിയുമായിരുന്നു.
സമകാലിക വിഷയങ്ങളിലും അല്ലാതെയും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കാത്ത ഭാഗ്യ ലക്ഷ്മി ഇടയ്ക്കിടെ സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്ക കാലത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി. താന്‍ ആദ്യമായി സുമലതയ്ക്ക് വേണ്ടിയാണു ശബ്ദം നല്‍കിയതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
മാത്രമല്ല, ഒരു വിവാഹമൊക്കെ കഴിച്ചു ഒതുങ്ങികൂടുന്ന വീട്ടമ്മയായി ജീവിതം തുടരാനായിരുന്നു തന്റെ ആദ്യകാലത്തെ തീരുമാനം എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
‘ഞാന്‍ ഒരു നായികയ്ക്ക് ആദ്യമായി ശബ്ദം നല്‍കിയത് ‘കോളിളക്കം’ എന്ന സിനിമയില്‍ സുമലതയ്ക്ക് വേണ്ടിയാണ്. എനിക്ക് അന്ന് പത്തൊന്‍പത് വയസ്സ് മാത്രമാണ് പ്രായം.
ഡബ്ബിംഗ് ഒരു പ്രൊഫഷന്‍ ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴും എന്റെ ചിന്ത നല്ലൊരു കല്യാണമൊക്കെ കഴിച്ചു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു.
ഇനി ഞാന്‍ സിനിമയെ ചെയ്യുന്നില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് എന്റെ മുന്നില്‍ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമ വരുന്നത്. ഡബ്ബിംഗ് വളരെ നിസാരമായി കണ്ടിരുന്ന എന്നെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി തന്ന ചിത്രമായിരുന്നു അത്.
ആ എക്സിപീരിയന്‍സ് ആയിരുന്നു തുടര്‍ന്നങ്ങോട്ടുള്ള എന്റെ ബലം. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു’ വെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
