Social Media
അമൃതയുടെ വശം ഒരിക്കൽപോലും ആരും അറിയാതെ പോയത് കാരണം കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു; അമൃതയുടെ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ
അമൃതയുടെ വശം ഒരിക്കൽപോലും ആരും അറിയാതെ പോയത് കാരണം കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു; അമൃതയുടെ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ ബാലയുടെയും അമൃതയുടെയും വിശേഷങ്ങളും ബാലയുടെ അറസ്റ്റുമെല്ലാമായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഒടുക്കം ബാലയുടെ അറസ്റ്റിലേയ്ക്ക് ആണ് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.
പലപ്പോഴും കടുത്ത സൈബർ ആക്രമണമാണ് അമൃതയ്ക്കും കുടുംബത്തിനു നേരിണ്ടേതായി വന്നിട്ടുള്ളത്. മകളെ കുറിച്ച് പറഞ്ഞ പലപ്പോഴും ബാല കരഞ്ഞ് കൊണ്ടുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുമ്പോൾ നിരവധി പേരാണ് അമൃതയെയും കുടംബത്തെയും വിമർശിച്ചും ആക്ഷേപിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുള്ളത്.
ബാല അറസ്റ്റിലായ ശേഷം അമൃത നടത്തിയ ചില തുറന്ന് പറച്ചിൽ കുറച്ച് നേരത്തെ നടത്തിയിരുന്നുവെങ്കിൽ ഇത്രയേറെ സൈബർ ആക്രമണം നേരിടേണ്ടി വരില്ലായിരുന്നുവല്ലോ എന്നും ആരാധകർ കമന്റിലൂടെ അമൃതയോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് എത്തിയ അമൃതയുടെ വീഡിയോയ്ക്ക് വന്ന കമന്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
നിങ്ങൾ സന്തോഷമായി മുന്നോട്ട് പോകൂ. വെറുത്തവർ തന്നെ ഇപ്പോൾ നിങ്ങളെ ഇഷ്ടപെടുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അത് അങ്ങനെ തന്നെ എന്നും ഉണ്ടാവട്ടെ, 14വർഷം അത് ചെറിയ ഒരു സമയമല്ല. എന്തായാലും ഇപ്പോൾ ദൈവം എല്ലാം സമാധാനമാക്കിയില്ലേ… ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ എന്നാണ് ഒരാൾ കുറിച്ചത്.
സ്ട്രോങ്ങായി ജീവിക്കു… എവിടെയും സത്യം ജയിക്കും, ഇനി ഒരു അബദ്ധത്തിൽ നിങ്ങൾ ഒരിക്കലും ചാടരുത്. ആലോചിച്ച് മാത്രം പ്രധാന തീരുമാനങ്ങൾ എടുക്കുക. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ, അമൃതയുടെ വശം ഒരിക്കൽപോലും ആരും അറിയാതെ പോയത് കാരണം കുറച്ചുപേർ അമൃതയെ കുറ്റപ്പെടുത്തി ഇനി സ്വസ്ഥമായി ജീവിക്കുക, എല്ലാം കലങ്ങി തെളിയാൻ പാപ്പു വേണ്ടി വന്നു എന്നാണ് മറ്റൊരാൾ കുറിച്ചത്.
ബാലയുടെ ഇപ്പോഴത്തെ വിവാഹം പാപ്പുവിനെ ഉന്നം വെച്ചാണ്. കുഞ്ഞ് അങ്ങനെ തുറന്ന് പറഞ്ഞത് അയാളെ വല്ലാതെ നാണം കെടുത്തി കളഞ്ഞു എന്നത് സത്യമാണ്. ഇനി പാപ്പുവിനെ വെച്ച് സിംപതി പിടിച്ച് പറ്റാൻ കഴിയില്ലെന്ന് അറിയാം. അതിന് വേറെ ഒരു കുഞ്ഞ് ഉണ്ടാകണം… പിന്നെ അതിനെ പൊക്കി പിടിച്ച് വീഡിയോ എടുത്ത് ഇന്റർവ്യു കൊടുത്ത് നല്ല പിതാവാണെന്ന് വരുത്തി തീർക്കണം. വിവാഹം കഴിഞ്ഞുടൻ ബാല തന്നെ കുഞ്ഞിനെ പറ്റി പറഞ്ഞത് കേൾക്കുമ്പോൾ അറിയാമെന്നും ഒരു ആരാധകൻ കുറിച്ചു.
‘എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയിൽ അഭിനയിക്കണം. എൻറെ കുടുംബജീവിതത്തിൽ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുത്’, എന്നായിരുന്നു ബാല പറഞ്ഞിരുന്നത്. അമൃത സുരേഷുമായുണ്ടായ വിവാദങ്ങൾക്കും അറസ്റ്റിനും പിന്നാലെ വാർത്താസമ്മേളനത്തിലായായിരുന്നു നടന്റെ പ്രഖ്യാപനം.
2010 ലായിരുന്നു അമൃതയെ ബാല വിവാഹം കഴിക്കുന്നത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. എന്നാൽ 2015 ൽ ഇരുവരും അകന്നു. 2019 ൽ നിയപരമായി വേർപിരിയുകയും ചെയ്തു. അമൃതയ്ക്ക്ശേഷം ഡോക്ടറും തൃശൂർ സ്വദേശിയുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാൽ ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.