Malayalam
ഞങ്ങള്‍ വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതരായി, എന്റെ വീട്ടില്‍ പൂര്‍ണ്ണ പിന്തുണ ആയിരുന്നു, പ്രശ്നം ഷഫ്നയുടെ വീട്ടില്‍; തുറന്ന് പറഞ്ഞ് സജിന്‍
ഞങ്ങള്‍ വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതരായി, എന്റെ വീട്ടില്‍ പൂര്‍ണ്ണ പിന്തുണ ആയിരുന്നു, പ്രശ്നം ഷഫ്നയുടെ വീട്ടില്‍; തുറന്ന് പറഞ്ഞ് സജിന്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരങ്ങളാണ് സജിനും ഷഫ്നയും. സുന്ദരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഷഫ്ന നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ ആദ്യം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് അധികം സുപരിചിതമല്ലാത്ത മുഖമായിരുന്നു സജിന്റേത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ ശിവനായി എത്തിയപ്പോഴായിരുന്നു സജിന്‍ ആരാധകര്‍ വര്‍ധിച്ചത്.
ഇപ്പോള്‍ ആരാധകരുടെ സ്വന്തം ശിവേട്ടനാണ് സജിന്‍. സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഗ്രൂപ്പുകളടക്കം, മിനിസ്ക്രീനില്‍ ഒരിടം സ്വന്തമാക്കാന്‍ സജിനായി.
ഇപ്പോഴിതാ ഇരുവരുടെയും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം പറയുകയാണ് താരം. ഞങ്ങള്‍ വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതര്‍ ആയതാണ്. വിവാഹത്തിലേക്ക് കടക്കുമ്പോള്‍ എന്റെ പ്രായം 24 ആയിരുന്നു.
ഷഫ്നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടില്‍ പൂര്‍ണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ മിക്കതും സോള്‍വ് ആയിരുന്നു. ഷഫ്നയുടെ വീട്ടില്‍ ആയിരുന്നു പ്രശ്നം. ഇപ്പോള്‍ സോള്‍വായി വരുന്നു എന്ന് പറയാം.
പ്രശ്നങ്ങള്‍ എങ്ങിനെയാണ് മറികടന്നത് എന്ന് ചോദിച്ചാല്‍, അതൊക്കെ അങ്ങ് കാലങ്ങള്‍ മായ്ച്ചുകളയും എന്ന് പറയില്ലേ, അതേപോലെ എല്ലാം സോള്‍വ് ആയി കൊണ്ടിരിക്കുന്നു.
അവളുടെ വീട്ടുകാര്‍ ഞങ്ങളെ അംഗീകരിച്ചപ്പോള്‍ ഒരുപാട് സന്തോഷം ആയിരുന്നു. വിവാഹ ജീവിതം വിജയകരമായി ആണ് കൊണ്ടു പോകുന്നത്. അതിന്റെ ക്രെഡിറ്റ് അവള്‍ക്ക് ആണ്.
എന്റെ കാര്യങ്ങളെല്ലാം അവള് ശ്രദ്ധിക്കുന്നുണ്ട്. പരസ്പരം മനസ്സിലാക്കി ആണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. അതു തന്നെയല്ലേ ജീവിതത്തിന്റെ വിജയത്തിന് അടിസ്ഥാനം എന്നും സജിന്‍ പറയുന്നു.
