Connect with us

എന്തുകൊണ്ട് കര്‍ണനിലെ ആ കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കിയില്ല; മറുപടിയുമായി ലാല്‍

Malayalam

എന്തുകൊണ്ട് കര്‍ണനിലെ ആ കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കിയില്ല; മറുപടിയുമായി ലാല്‍

എന്തുകൊണ്ട് കര്‍ണനിലെ ആ കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കിയില്ല; മറുപടിയുമായി ലാല്‍

ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം കര്‍ണ്ണന്‍ എന്ന ചിത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. ചിത്രത്തില്‍ മലയാളികളുടെ പ്രിയനടന്‍ ലാല്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ലാല്‍ ആയിരുന്നില്ല. എന്തുകൊണ്ട് ലാല്‍ ആ കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കിയില്ല എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

‘ നിങ്ങളില്‍ പലരും കര്‍ണ്ണന്‍ എന്ന സിനിമയിലെ യമ രാജ എന്ന കഥാപാത്രത്തിന് ഞാന്‍ എന്റെ സ്വന്തം ശബ്ദം എന്തുകൊണ്ട് നല്‍കിയില്ല എന്ന് ചോദ്യം ഉന്നയിക്കുന്നുണ്ട്. നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ കര്‍ണ്ണന്‍ എന്ന സിനിമ തിരുനെല്‍വേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ചെന്നൈയില്‍ സംസാരിക്കുന്ന തമിഴും തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മലയാളത്തില്‍ പോലും ഒരാളോട് തൃശ്ശൂര്‍ ഭാഷ സംസാരിക്കാന്‍ പറഞ്ഞാല്‍ അത് വെറും അനുകരണം മാത്രം ആയിരിക്കും.

യഥാര്‍ത്ഥ തൃശ്ശൂര്‍ക്കാരന്‍ സംസാരിക്കുന്നത് പോലെയാകില്ല. മാത്രമല്ല കര്‍ണ്ണന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന സിനിമയുമാണ്. ഭൂരിഭാഗം അഭിനേതാക്കളും ആ ഭാഗത്ത് നിന്നുള്ളവര്‍ തന്നെ.

ഞാന്‍ എന്റെ ശബ്ദം നല്‍കിയിരുന്നെങ്കില്‍ എന്റെ ഡബ്ബിങ് മാത്രം വേറിട്ടു നില്‍ക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ആ സിനിമയ്ക്ക് നൂറു ശതമാനത്തില്‍ കുറഞ്ഞത് ഒന്നും നല്‍കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു.

സംവിധായകന്‍ മാരി സെല്‍വരാജിന്റെയും നിര്‍മ്മാതാവിന്റെയും നിര്‍ബന്ധം മൂലം ഡബ്ബിങ്ങിനായി ചെന്നൈയിലേക്ക് പോയതുമാണ്. എന്നാല്‍ സൈന്‍മെയ്യ്ക്ക് ദോഷം ചെയ്യുമെന്നതിനാല്‍ ഏറെ നിര്‍ബന്ധിച്ചാണ് ഞാന്‍ മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത് എന്നും ലാല്‍ വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top