എല്ലാ കൊല്ലവും മുടങ്ങാതെ ഹിമാലയൻ യാത്രയ്ക്ക് പോവുന്നു ; യാത്ര വിശേഷങ്ങൾ പങ്കുവെച്ച് ഷഫ്‌ന
ഏറെ നാളത്തെ പ്രണയത്തിനുശേഷം ഒന്നായവരാണ് നടി ഷഫ്‌നയും നടന്‍ സജിനും. പ്ലസ് ടു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് അടുത്ത സുഹൃത്തുക്കള്‍ ആയി മാറുകയും ചെയ്തു, ആ ബന്ധ പ്രണയത്തിലേക്കും എത്തി. ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇപ്പോള്‍ കുടുംബവുമായി നല്ല ബന്ധമാണ് ഇരുവര്‍ക്കും. ഷഫ്‌ന സിനിമയിലും അതുപോലെ സീരിയലിലു ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തിട്ടുണ്ട്, സജിന്‍ സ്വാന്തനം എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
. യാത്രാ പ്രേമികളാണ് ഷെഫ്നയും സജിനും. ഇരുവരും തങ്ങളുടെ യാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷെഫ്ന. ഒരു പ്രമുഖ മാധ്യമത്തിനോടാണ് പ്രതികരണം.മൂന്നാറിലേക്ക് യാത്ര പോയപ്പോൾ എക്കോ ഫ്രണ്ട്ലിയായ സ്ഥലത്ത് താമസിക്കാനിടയായി. അവിടെ ടിവിയില്ല. മാെബൈലിന് റേഞ്ചില്ല, സുഖ സൗകര്യങ്ങളൊന്നുമില്ല. മണ്ണ് കൊണ്ടുള്ള മുറിയും വാഷ് റൂമും മാത്രം. എന്നാൽ ആ താമസ സ്ഥലത്തിന് ചുറ്റം മനോഹരമായ പൂക്കളും ചെടികളും അവ നിറയെ പൂമ്പാറ്റകളുമുണ്ട് കിളികളുമുണ്ടായിരുന്നു.
മനസ്സിന് കുളിർമ നൽകുന്ന അന്തരീക്ഷമായിരുന്നു അത്. പുതിയ ആളായി മാറിയ പോലെ തോന്നും അവിടെ എത്തിയാൽ. ടെക്നോളജിയിൽ നിന്നും അകന്ന് ജീവിച്ച ദിനങ്ങൾ ശരിക്കും പുതുമയുള്ളതായിരുന്നെന്നും ഷെഫ്ന ഓർത്തു.
ഇന്ത്യക്കകത്തുള്ള സ്ഥലങ്ങൾ കാണാൻ പോവാനാണ് താൽപര്യമെന്ന് ഷഫ്ന പറയുന്നു. വിദേശ യാത്ര നടത്താമെന്ന് പറയുമ്പോൾ സജിൻ പറയും അതിനേക്കാൾ ഭംഗിയുള്ള സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്, അത് കാണാൻ പോവാമെന്ന്. ഇതുവരെ നടത്തിയ യാത്രകൾ കൂടുതലും ഇന്ത്യക്കകത്താണ്. പെട്ടെന്ന് പ്ലാൻ ചെയ്യുന്നതാണ് കേരളത്തിലെ യാത്രകൾ. ഇന്ന് തീരുമാനിച്ച് നാളെ പോവുന്നവ.
വെക്കേഷനിലാണ് ചെറുപ്പത്തിൽ സാധാരണ യാത്ര പോയിരുന്നത്. ചെലവേറിയവയായിരുന്നില്ല. അടുത്തുള്ള സ്ഥലങ്ങളിലേക്കോ കുഞ്ഞ് യാത്രകളാണ് കൂടതലും. പുഴയിൽ കുളിച്ചതും വെള്ളച്ചാട്ടം കാണിച്ചതും കുഞ്ഞിക്കാലുകൾ വെള്ളത്തിൽ മുക്കിയെടുത്തതുമെല്ലാം ഉമ്മയും ഉപ്പയും പറഞ്ഞ കഥകളിലൂടെ മനസ്സിൽ സങ്കൽപ്പിക്കാറുണ്ടെന്നും ഷഫ്ന പറയുന്നു.
വീണ്ടും വീണ്ടും പോവാനാഗ്രഹിക്കുന്ന സ്ഥലം ഹിമാലയമാണെന്ന് ഷഫ്ന പറയുന്നു. ഹിമാചൽ പ്രദേശിലെ മലനിരകളിലൂടെയും കൊച്ച് ഗ്രാമങ്ങളിലൂടെയുമുള്ള യാത്ര ഒരിക്കലും മടുപ്പിക്കാറില്ല. സജിൻ എട്ട് തവണയും താൻ അഞ്ച് തവണയും ഹിമാലയത്തിൽ ട്രക്കിംഗ് ചെയ്തിട്ടുണ്ട്.
എല്ലാ കൊല്ലവും മുടങ്ങാതെ ഹിമാലയൻ യാത്രയ്ക്ക് പോവുന്നു. ഗോവയിലും സ്ഥിരമായി പോവുന്നു. കൊല്ലത്തിൽ രണ്ട് തവണയൊക്കെ ഗോവയിലേക്ക് പോവും. ഗോവയും ഹിമാചലിലേക്കുമാണ് യാത്രയെന്ന് പറഞ്ഞാൽ ഫ്രണ്ട്സ് പറയാറ് നിങ്ങൾ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാൽ പോരെയെന്നാണെന്നും ഷഫ്ന പറഞ്ഞു.
നാട്ടിൽ ഒന്ന് കടയിൽ പോവണമെങ്കിൽ വണ്ടി വേണം. എന്നാൽ ഹിമാചലിൽ പോയി മലകയറും. പക്ഷെ അവിടെ ചെന്ന് നടക്കുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല. ട്രെക്കിംഗ് ഒരുപാടിഷ്ടമാണ്. കൊറോണ സമയത്ത് ഷൂട്ടിംഗ് നിർത്തിയപ്പോൾ വലിയ മാനസിക സമ്മർദ്ദമായിരുന്നു.
സിനിമാ, സീരിയൽ മേഖല പഴയ പടിയാവാൻ കുറച്ച് സമയമെടുത്തു. അത് ടെൻഷൻ പിടിച്ച സമയമായിരുന്നു. ഇതിനിടെ ഒരു അവസരം കിട്ടിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം വാഗമണിലേക്ക് പോയി. അന്ന് കിട്ടിയ ഊർജം വലുതായിരുന്നെന്നും ഷെഫ്ന ഓർത്തു. ഏഷ്യാനെറ്റിലെ സ്വാന്തനം എന്ന സീരിയലിലൂടെ വൻ ജനപ്രീതി നേടിയിരിക്കുകയാണ് ഷഫ്നയുടെ ഭർത്താല് സജിൻ.